തൃക്കരിപ്പൂരിൽ വീട് കുത്തിതുറന്ന് കവർച്ച
തൃക്കരിപ്പൂർ വാവക്കാട് എൽ.പി സ്ക്കൂളിന് സമീപത്താണ് വീട് കുത്തിതുറന്ന് കവർച്ച നടത്തിയത്. അലമാരയിൽ സൂക്ഷിച്ച ഇരുപത്പവൻ സ്വർണ്ണവും അൻപതിനായിരം രൂപയും മൊബൈൽഫോണും കവർന്നു.വാവക്കാട്ടെ അബ്ദുൾ റഷീദിന്റെ ഭാര്യ വി.എൻ.ഷമീറയുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് കവർച്ച നടന്നത്.
ഇന്നലെ വൈകുന്നേരം നോബ് തുറക്കാനായി ബന്ധുവീട്ടിലെക്ക് പോയ ഷമീറ രാത്രി 8.45 ഓടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കിടപ്പ് മുറിയിലെ അലമാരയിലെ സാധനങ്ങൾ വാരിയിട്ട നിലയിൽ കണ്ടത് തുടർന്ന് വീട് പരിശോധിച്ചപ്പോൾ പിൻഭാഗത്തെ ഗ്രിൽസിന്റെ പുട്ട് തകർത്തായി കണ്ടു.
ഉടൻ ചന്തേര പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞു പോലിസ് സ്ഥലത്ത് എത്തി. ഇന്ന് രാവിലെ കാസർകോട് നിന്നും വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് എത്തി പരിശോധന നടത്തി.