യൂ ഡിഎഫ് രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കും

കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ കോൺഗ്രസിൽ ധാരണയായെന്ന് സൂചന.പിജെ കുര്യന്‍ ഒഴിയുന്ന സീറ്റിലേക്ക് അവകാശവാദമുന്നയിച്ച്, കോണ്‍ഗ്രസിനുള്ളില്‍ തന്നെ നേതാക്കള്‍ പിടിവലി നടത്തുമ്പോള്‍ സീറ്റ് കേരള കോണ്‍ഗ്രസിന് ലഭിച്ചേക്കുമെന്നാണ് സൂചന.കേരളത്തിൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റ് കേരള കോൺഗ്രസ്-എമ്മിന് നൽകാൻ കോൺഗ്രസിൽ ധാരണയായെന്ന് സൂചന

എന്നാല്‍ കേരള കോണ്‍ഗ്രസിന് സീറ്റ് നല്‍കേണ്ടതില്ല, അടുത്ത തവണ പരിഗണിക്കാം എന്ന നിലപാടാണ് ഹൈക്കമാന്‍ഡ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് ഡല്‍ഹിയിലുള്ള ജോസ് കെ മാണിയും, പികെ കുഞ്ഞാലിക്കുട്ടി എംപിയും കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളില്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തിയതായാണ് സൂചന.

കേരള കോണ്‍ഗ്രസ് രാജ്യസഭാ സീറ്റിന് അര്‍ഹരാണെന്നും കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്നും ലീഗ് ആവശ്യപ്പെട്ടു. സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്ത് നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ എഐസിസി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മുമ്പാകെ വയ്ക്കും.ഘടകക്ഷികളുടെ പൊതുവികാരം മാനിക്കണമെന്നതിന്‍റെയും യുഡിഎഫിന്‍റെ വിശാല താത്പര്യം പരിഗണിക്കണമെന്നതിന്‍റെയും പേരിലാണ് സംസ്ഥാന കോൺഗ്രസ് നേതാക്കൾ വിട്ടുവീഴ്ചയ്ക്ക് തയാറാകുന്നതെന്നാണ് സൂചന.

എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, കെപിസിസി അധ്യക്ഷൻ എം.എം.ഹസൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ ഇക്കാര്യത്തിൽ കൂടിയാലോചനകൾ നടത്തിയെന്നും പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ അനുവാദം വാങ്ങിയ ശേഷം നിലപാട് പരസ്യമാക്കുമെന്നുമാണ് കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന.

error: Content is protected !!