“ചന്തുവിനെ തോല്‍പ്പിക്കാന്‍ ആവില്ല…കെ.എസ്.ഇ.ബീ…”

കാലവര്‍ഷം കടുത്തതോടെ നാടും നഗരവും ദുരിതത്തിലാണ്. കാറ്റും മഴയും കനത്തതോടെ കൂനിന്‍മേല്‍ കുരു പോലെ പവര്‍കട്ടും തുടങ്ങി. ചില പ്രദേശങ്ങളില്‍ മൂന്നും നാലും ദിവസം വൈദ്യുതി വിതരണം മുടങ്ങുകയും ചെയ്തു. കെ.എസ്.ഇ.ബി 24 മണിക്കൂറും ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും പരാതികള്‍ പെട്ടെന്ന് പരിഹരിക്കാന്‍ കഴിയുന്നില്ല. നാശനഷ്ട്ടങ്ങള്‍ ഏറെ സംഭവിക്കുകയും അതിനനുസരിച്ച് ജീവനക്കാര്‍ ഇല്ലാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വൈദ്യുതി ദിവസങ്ങളോളം മുടങ്ങുന്നത്.

അത്തരത്തില്‍ വൈദ്യുതി മുടങ്ങിയ  ഒരു    പ്രദേശത്ത് നിന്നുള്ള    കാഴ്ച്ചയാണിത്‌. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.   ദിവസങ്ങളോളം വൈദ്യുതി മുടങ്ങിയതോടെയാണ് ഗതി മുട്ടിയ ന്യൂ ജനറേഷന്‍ പയ്യന്മാര്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ജനറേറ്റര്‍ വാടകക്കെടുത്തത്.

“നല്ല ഭക്ഷണം ഇല്ലെങ്കിൽ അവർ ജീവിക്കും ‘ നല്ല ജോലിയില്ലെങ്കിൽ അവർ ജീവിക്കും ‘നല്ല വീടില്ലങ്കിലും അവർക്ക് ജീവിക്കാം
പക്ഷെങ്കി ”’ നെററ് ഇല്ലെങ്കിൽ ജീവിക്കാൻ പറ്റാതായി … കാലം പോയ പോക്കെ”

ഇതാണ് ഈ ഫോടോയ്ക്ക് വന്ന  കമന്റുകളില്‍ ഒന്ന്…ഇത് തന്നെയാണ്    യഥാര്‍ത്ഥ അവസ്ഥയും..

 

error: Content is protected !!