“അമ്മക്ക് ” ആൺകോയ്മയെന്ന് പി കെ ശ്രീമതി എം പി
ഒരുകാലത്ത് മലയാള സിനിമയിൽ നായികമാർക്കും നായകന്മാർക്കും തുല്യപദവിയായിരുന്നു. പ്രതിഭകളായ ഒട്ടനവധി യുവതികളായ സിനിമാതാരങ്ങൾ കേരളത്തിലുണ്ട്.എന്നാൽ അവരർഹിക്കുന്ന നീതിയും പദവിയും ലഭിക്കുന്നില്ല .നീതിക്കുവേണ്ടി ശബ്ദിക്കുവാനും രാജി വച്ച് പ്രതിഷേധിക്കാനും 4പേരു മാത്രമേ ഉള്ളു എന്നു ആരും കണക്കാക്കരുത്.പ്രബുദ്ധകേരളം നിങ്ങളോടൊപ്പം ഉണ്ട് എന്നും ശ്രീമതി ടീച്ചര്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.
ഇടതുപക്ഷം സ്ത്രീ സുരക്ഷയ്ക്ക് വളരെയധികം വില കൽപ്പിക്കുന്നു. അമ്മ സംഘടനയിൽ സ്ത്രീകൾ സുരക്ഷിതരല്ല എന്ന് വ്യക്തമാണെന്നും.സ്ത്രീവിരുദ്ധതയാണോ അമ്മയുടെ മുഖമുദ്ര? ആണെന്ന് ആരു സംശയിച്ചാലും. കുറ്റം പറയാൻ കഴിയുമോ ?എന്നും ശ്രീമതി ടീച്ചര്‍ എം പി ചോദിക്കുന്നു
ജനാധിപത്യ കേരളത്തിലെ സ്ത്രീ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഇത്തരം തീരുമാനത്തിലൂടെ അമ്മ സംഘടന കൈ കൊണ്ടത്. സ്ത്രീകൾക്കു നേരെയുള്ളഹീനമായ ആക്രമണത്തെ എതിർക്കേണ്ടവർ ആരോപണവിധയരൊടൊപ്പൊം എന്ന പ്രവണത സംഘടന ഉടനെ പുനപരിശോധിക്കണമെന്നാണ് പ്രബുദ്ധ കേരളത്തിലെ സ്ത്രീ സമൂഹം കാണാനും, കേൾക്കാനും ആഗ്രഹിക്കുന്നത് എന്നും ശ്രീമതി ടീച്ചര്‍ എം പി വ്യക്തമാക്കി.