ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മിച്ചു : പിണറായി

മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ വീ​ണ്ടും വി​മ​ർ​ശ​ന​ങ്ങ​ളു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചെ​ങ്ങ​ന്നൂ​രി​ൽ എ​ൽ​ഡി​എ​ഫി​നെ പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ച്ചെ​ന്നും ഒ​ൻ​പ​തു​മ​ണി ച​ർ​ച്ച ന​ട​ത്തു​ന്ന ചി​ല​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​കു​ക​യാ​ണെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ്യ​ത്ത് മാ​ധ്യ​മ​ങ്ങ​ളെ വി​ല​യ്ക്കെ​ടു​ത്ത് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കാ​ൻ ബി​ജെ​പി ശ്ര​മി​ച്ചു​വ​രി​ക​യാ​ണ്. സം​സ്ഥാ​ന​ത്തും അ​ത്ത​രം ശ്ര​മ​ങ്ങ​ളു​ണ്ടാ​യി. ചെ​ങ്ങ​ന്നൂ​രി​ൽ മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ച് എ​ൽ​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​ൻ ശ്ര​മ​ങ്ങ​ൾ ന​ട​ന്നു. ഒ​ൻ​പ​തു​മ​ണി ച​ർ​ച്ച ന​ട​ത്തു​ന്ന ചി​ല​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​കു​ക​യാ​ണ്. ചെ​ങ്ങ​ന്നൂ​രി​ൽ സ​ർ​ക്കാ​രി​നു ഷോ​ക്ക് ട്രീ​റ്റ്മെ​ന്‍റ് ന​ൽ​കാ​ൻ പോ​കു​ന്നു എ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം- മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജ​ന​ങ്ങ​ൾ മാ​ധ്യ​മ ച​ർ​ച്ച​ക​ൾ കാ​ണു​ന്ന​ത് സി​നി​മ കാ​ണു​ന്ന ലാ​ഘ​വ​ത്തോ​ടെ​യാ​ണെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

ഇ​ത് ആ​ദ്യ​മാ​യ​ല്ല മു​ഖ്യ​മ​ന്ത്രി മാ​ധ്യ​മ​ങ്ങ​ൾ​ക്കു​നേ​രെ പ​ട​വാ​ളെ​ടു​ക്കു​ന്ന​ത്. നാ​ടി​നെ​യാ​കെ അ​പ​മാ​നി​ക്ക​നാ​ണ് മാ​ധ്യ​മ​ങ്ങ​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്ന് കെ​വി​ൻ വ​ധ​ത്തി​ൽ പ്ര​തി​ക​രി​ക്കു​ന്ന​തി​നാ​യി വി​ളി​ച്ചു​ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പി​ണ​റാ​യി ആ​രോ​പി​ച്ചി​രു​ന്നു. മാ​ധ്യ​മ​ങ്ങ​ൾ മാ​ധ്യ​മ ധ​ർ​മ​മാ​ണു ചെ​യ്യേ​ണ്ട​തെ​ന്നും ഇ​പ്പോ​ൾ അ​തി​നു പ​ക​രം തെ​റ്റാ​യ കാ​ര്യ​ങ്ങ​ളാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പി​ണ​റാ​യി കു​റ്റ​പ്പെ​ടു​ത്തി.

error: Content is protected !!