പ​ഴ​യ​ങ്ങാ​ടി​ ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​ ;മുഖ്യ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു

പ​ഴ​യ​ങ്ങാ​ടി​യി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ ന​ട​ന്ന ക​വ​ർ​ച്ച​യിലെ മുഖ്യ സൂത്രധാരനെ പോലീസ് തിരിച്ചറിഞ്ഞു. പഴയങ്ങാടി സ്വദേശിയായ ഇയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പഴയങ്ങാടി ടൗ​ണി​ലും പ​രി​സ​ര​ത്തു​മു​ള്ള 30 ഓ​ളം സി​സി​ടി​വി കാ​മ​റ​ക​ൾ അ​ന്വേ​ഷ​ണ​സം​ഘം പ​രി​ശോ​ധി​ച്ചു ക​ഴി​ഞ്ഞു.

ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ അ​ല്‍​ഫ​ത്തീ​ബി ജ്വ​ല്ല​റി​യി​ല്‍ ​നി​ന്നും ഒ​രു ​കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളും ര​ണ്ടു​ല​ക്ഷം രൂ​പ​യും ക​വ​ര്‍​ന്ന സം​ഭ​വ​ത്തി​നു പി​ന്നി​ല്‍ പ​ഴ​യ​ങ്ങാ​ടി സ്വ​ദേ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ​സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. മുഖ്യപ്രതിയുടെ രേ​ഖാ​ചി​ത്രം പു​റ​ത്തു​വി​ട്ട​തോ​ടെ പ​ഴ​യ​ങ്ങാ​ടി മേ​ഖ​ല​യി​ലു​ള്ള ചി​ല​ര്‍ നാ​ട്ടി​ല്‍​നി​ന്നും മു​ങ്ങി​യ​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.

ക​വ​ര്‍​ച്ചാ​സം​ഘം മാ​ടാ​യി​പ്പാ​റ​യി​ല്‍ മ​ണി​ക്കൂ​റു​ക​ളോ​ളം ഒ​ത്തു​കൂ​ടി അ​വ​സാ​ന​വ​ട്ട ഒ​രു​ക്കം ന​ട​ത്തി​യ​തി​നു​ശേ​ഷ​മാ​ണ് ക​വ​ര്‍​ച്ച ന​ട​ത്തി ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ക​വ​ര്‍​ച്ചാ​സം​ഘം മാ​ടാ​യി​പ്പാ​റ​യി​ല്‍ ഒ​ത്തു​കൂ​ടി​യ സ്ഥ​ല​ത്തു​നി​ന്നും ചി​ല തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ​ സം​ഘ​ത്തി​നു ല​ഭി​ച്ചി​ട്ടു​ണ്ട്. വെ​ങ്ങ​ര റെ​യി​ല്‍​വേ ഗേ​റ്റ് വ​ഴി ക​ട​ന്ന് സ്വ​ര്‍​ണ​വു​മാ​യി സം​ഘം ട്രെ​യി​നി​ല്‍ മം​ഗ​ളൂ​രു​വി​ലേ​ക്ക് ക​ട​ന്ന​താ​യാ​ണു സൂ​ച​ന. ക​ര്‍​ണാ​ട​ക​യി​ലെ പു​ത്തൂ​രി​ല്‍ ര​ണ്ടു വ​ര്‍​ഷം മു​മ്പ് ന​ട​ന്ന ഒ​രു ജ്വ​ല്ല​റി ക​വ​ര്‍​ച്ച​യു​മാ​യി സ​മാ​ന സ്വ​ഭാ​വ​മു​ള്ള​താ​യ​തി​നാ​ല്‍ അ​ന്വേ​ഷ​ണ​സം​ഘം ഇ​ക്കാ​ര്യ​വും പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

ക​വ​ര്‍​ച്ച ന​ട​ന്ന ദി​വ​സ​ത്തെ​യും അ​തി​നു​മു​ന്പും ശേ​ഷ​വു​മു​ള്ള പ​തി​നാ​ലാ​യി​ര​ത്തി​ലേ​റെ ഫോ​ണ്‍​കോ​ളു​ക​ളും പ​രി​ശോ​ധി​ച്ചു​ വ​രി​ക​യാ​ണ്. മു​ട്ടം, എ​ട്ടി​ക്കു​ളം ഭാ​ഗ​ങ്ങ​ളി​ലെ ട​വ​റു​ക​ള്‍ വ​ഴി ക​ട​ന്നു​പോ​യ ഫോ​ണു​ക​ളി​ലെ വി​വ​ര​ങ്ങ​ളും ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. ക​വ​ര്‍​ച്ച​യ്ക്കു​ശേ​ഷം ജ്വ​ല്ല​റി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ സ്‌​പ്രേ പെ​യി​ന്‍റ് അ​ടി​ച്ചു ന​ശി​പ്പി​ക്കു​ക​യും നി​രീ​ക്ഷ​ണ കാ​മ​റ​യു​ടെ ഡി​വി​ആ​ര്‍ സം​വി​ധാ​നം ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തും മോ​ഷ്ടാ​ക്ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള സാ​ധ്യ​ത ഇ​ല്ലാ​താ​ക്കി​യി​രു​ന്നു.

പഴയങ്ങാടിയിലെ ഗു​ഡ്‌​സ് ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റു​ടെ മൊ​ഴി​യാ​ണു കേസിൽ നി​ര്‍​ണാ​യ​ക​മാ​യ​ത്. ജ്വ​ല്ല​റി​യി​ല്‍ സാ​ധ​ന​ങ്ങ​ള്‍ ഇ​റ​ക്കാ​ന്‍ വ​ന്ന ഇ​യാ​ള്‍ ക​ട​യു​ടെ മു​ന്നി​ല്‍ ഒ​രാ​ള്‍ നി​ല്‍​ക്കു​ന്ന​തു ക​ണ്ട് അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ ഷ​ട്ട​ര്‍ ന​ന്നാ​ക്കു​ക​യാ​ണെ​ന്നും ക​ട​യു​ട​മ​യും ജീ​വ​ന​ക്കാ​രും പ​ള്ളി​യി​ല്‍ പോ​യ​താ​ണെ​ന്നും പ​റ​ഞ്ഞു.

error: Content is protected !!