പയ്യന്നൂരില്‍ 110 ലിറ്റര്‍ വാഷുമായി യുവാവ് അറസ്റ്റില്‍

വാറ്റ് കേന്ദ്രത്തിൽ റെയ്ഡ്നടത്തിയ എക്സൈസ് സംഘം ബാരലിൽ സൂക്ഷിച്ച 110 ലിറ്റർ വാഷുമായി യുവാവിനെ അറസ്റ്റ് ചെയ്തു.വയക്കര പാടിച്ചാലിലെ ഉമ്മിണിയാനത്തെ എം അനീഷ് (37) നെയാണ് റെയ്ഞ്ച് എക്സൈസ് അസി: ഇൻസ്പെക്ടർ എം.വി.ബാബുരാജ്, പ്രിവൻറിവ് ഓഫീസർ ടി.സന്തോഷ്, സി.ഇ.ഒമാരായ ശ്രീനിവാസൻ, രാജീവൻ, കമലാക്ഷൻ ഡ്രൈവർ പ്രകാശൻ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. രണ്ട് ബാരലുകളിലായി വീട്ടുപറമ്പിൽ സൂക്ഷിച്ച നിലയിലായിരുന്നു വാഷ്. പയ്യന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!