പോലീസ് വേഷം ധരിച്ച് കവര്‍ച്ച ; രണ്ട് കണ്ണൂര്‍ സ്വദേശികള്‍ അറസ്റ്റില്‍

പോലീസ് വേഷം ധരിച്ച് കവര്‍ച്ച നടത്തിയ കേസില്‍ കണ്ണൂര്‍  കടാച്ചിറ സ്വദേശി മുഹമ്മദ് സാജിദ്(42), കണ്ണൂര്‍ മാട്ടൂല്‍ സ്വദേശി അയ്യൂബ് (51)എന്നിവരെയാണ് കോങ്ങാട് പോലീസ് അറസ്റ്റു ചെയ്തത്.പാലക്കാട്‌  കോങ്ങാട്കഴിഞ്ഞ വര്‍ഷം ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പതിനാറാം മൈലില്‍ വെച്ച് പോലീസ് വേഷധാരികള്‍ അടങ്ങുന്ന സംഘം ഇന്നോവ കാറില്‍ വന്ന് മലപ്പുറം സ്വദേശി ഇസ്മയില്‍, കൂട്ടുകാരായ അഷ്‌റഫ്, ഇസ്ഹാഖ് എന്നിവര്‍ സഞ്ചരിച്ച കാറ് തടഞ്ഞ് നിര്‍ത്തി കയ്യാമം വെച്ച് കാറില്‍ കയറ്റുകയും, അവരുടെ പക്കല്‍ ഉണ്ടായിരുന്ന 15 ലക്ഷം രൂപയും കാറും തട്ടിക്കൊണ്ടുപോവുകയും ചെയ്യുകയായിരുന്നു.

കേസില്‍ നേരത്തെ മൂന്ന് പേര്‍ പിടിയിലായിരുന്നു . മൊത്തം മൂന്ന് പോലീസ് വേഷധാരികള്‍ അടക്കം ഏഴു പ്രതികളാണ് ഉള്ളത്.പിടികൂടാന്‍ ബാക്കിയുള്ള പ്രതികളെക്കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. അന്വേഷണം ഊര്‍ജ്ജിതമായി നടന്നു വരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പാലക്കാട് ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹറയുടെ മേല്‍നോട്ടത്തില്‍ ഹേമാംബിക നഗര്‍ സി.ഐ: പ്രേമാനന്ദകൃഷ്ണന്‍, കോങ്ങാട് എസ്.ഐ: ഹരീഷ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്. ജലീല്‍, ആര്‍. വിനീഷ്, ആര്‍. രാജീദ്, സുനില്‍കുമാര്‍, ഹരിഹരന്‍, സജി, സാജിദ്, പ്രശോഭ്, ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസന്വേഷണം നടത്തുന്നത്.

error: Content is protected !!