ഊട്ടിയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു : ആറു പേര്‍ മരിച്ചു
ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഇവരിൽ രണ്ടു പേർ വനിതകളാണ്. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. 28 പേർക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 22 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് അയച്ചു. സംഭവത്തിൽ ബസ് പൂർണമായി തകർന്നു.