നിപ്പാ വൈറസ് : കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കളക്ടർ

നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലാ കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് കളക്ടർ. പത്തുദിവസത്തേക്ക് കോടതി നിർത്തിവയ്ക്കണമെന്നു ചൂണ്ടിക്കാട്ടി കളക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു.ജില്ലാ കോടതി സൂപ്രണ്ട് നിപ്പാ വൈറസ് ബാധിച്ച് മരിച്ചതിനെ തുടർന്ന് കോടതിയുടെ പ്രവർത്തനം നിർത്തിവയ്ക്കണമെന്ന് അഭിഭാഷകർ ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് കളക്ടറുടെ ഇടപെടൽ.

ഇതിനിടെ വൈറസ് ബാധിച്ച് കഴിഞ്ഞ ദിവസം രണ്ടു പേർ മരിച്ച സാഹചര്യത്തിൽ ബാലുശേരി ആശുപത്രിയിലെ ഡോക്ടർമാരോടും ജീവനക്കാരോടും ഒരാഴ്ചത്തേക്ക് അവധിയെടുക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.

error: Content is protected !!