നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം എത്തും.

കേരളത്തില്‍ നിരവധി പേരുടെ  ജീവൻ അപഹരിച്ച നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ കേന്ദ്ര സംഘം എത്തും.കോഴിക്കോട് ,മലപ്പുറം ജില്ലകളില്‍ പടര്‍ന്നു പിടിച്ച നിപ്പ വൈറസിന്‍റെ ഉറവിടം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധ പരിശോധനകള്‍ നടത്തിയെങ്കിലും വ്യക്തത കൈവന്നിട്ടിലാത്ത സാഹചര്യത്തിലാണ് കേന്ദ്ര സംഘം എത്തുന്നത്‌.

കേന്ദ്ര മൃഗ സംരക്ഷണ വകുപ്പ് കമ്മീഷണറുടെ നേത്രുത്വത്തിലാണ് പരിശോധന നടത്തുക.നേരത്തെ വവ്വാലുകളുടെ സാബിലുകള്‍ പരിശോധന നടത്തി എങ്കിലും നിപ്പ വൈറസിന്റെ ഉറവിടം കണ്ടെത്താനായിരുന്നില്ല.കേന്ദ്ര സംഘം വവ്വാലുകളുടെയും,മറ്റ് ജീവികളുടെയും സാമ്പിളുകള്‍ പരിശോധിക്കും.

error: Content is protected !!