മുന്തിയ ഇനം വിദേശ മദ്യവുമായി കേരളത്തിലെ ബീവറേജ് ഔട്ട് ലെറ്റുകൾ

ലോകത്തെ 20 രാജ്യങ്ങളിലെ മുന്തിയ ഗുണവും മണവും വീര്യവും ഒത്തുചേർന്ന 228 ഇനം മദ്യം അടുത്ത മാസം രണ്ട് മുതൽ കേരളത്തിലെ ബിവറേജ് കോർപറേഷൻ ഔട്ട്ലറ്റ് വഴി ലഭ്യമാകുന്നു. ആദ്യഘട്ടത്തിൽ 40 വില്പനാശാലകളിലാണ് മദ്യമെത്തുക.

ഫ്രാൻസ്, മെക്സിക്കോ  ,ഇറ്റലി, ജർമ്മനി, യു.എസ്, യു.കെ, ഫിൻലാൻഡ്, സ്കോട്ട്ലൻഡ്, പോളണ്ട്, അർജ്ന്റീന, നെതർലൻഡ്’ സ്വീഡൻ, അയർലണ്ട്, ലിത്വാനിയ, ബെൽജിയം, ബൾഗേറിയ, സ്പെയ്ൻ,ചിലി, സൗത്ത് ആഫ്രിക്ക, എന്നി രാജ്യങ്ങളിൽനിന്നാണ് മദ്യം എത്തിക്കുക.

ഇതിനായി ‘ബെവ്കോ ‘യുടെ ഔട്ട് ലെറ്റുകൾ നവീകരിക്കുന്ന പ്രവൃത്തി തുടങ്ങി.  ആദ്യപടിയായി തിരുവനന്തപുരം പവർഹൗസ് റോഡിൽ  എസി സൂപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിച്ചു. ഇത്തരത്തിൽ ബെവ്കോയുടെ 270 ഔട്ട്ലെറ്റുകളും നവീകരിക്കും

17 വിദേശ കമ്പനികളാണ് ഓൺ ലൈൻ വഴി അപേക്ഷിച്ചത്.200,300,700,750, മില്ലീ ബോട്ടിലുകളും ഒന്ന്, രണ്ട് ലിറ്റർ ബോട്ടിലുകളുമാണ് മിക്ക ബ്രാൻഡുകൾക്കുള്ളത്.800 രൂപ വില വരുന്ന 200 മില്ലി ‘ടെക്വില ‘മുതൽ അൻപത്തിഎട്ടായിരത്തിന്റെ 750 മില്ലി ഗ്ലെൻഫിഡിഷ് സ്കോച്ച് വിസ്കിവരെ ഇനി ലഭിക്കും.

error: Content is protected !!