കണ്ണൂരിൽ മയക്കുമരുന്നു സംഘത്തിലെ പ്രധാനി അറസ്റ്റിൽ: അറസ്റ്റിലായത് സ്കൂൾ കുട്ടികൾക്ക് മയക്ക് മരുന്ന് എത്തിക്കുന്ന വിരുതൻ

രഹസ്യ വിവരത്തിെന്റെ അടിസ്ഥാനത്തിൽ എക്സൈസ് നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സതീഷ്കുമാർ പി കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ്  അതിമാരക ലഹരിമരുന്നായ ആയിരം മില്ലീ ഗ്രാം (1gram ) MDMA (മെത്തലിൻ ഡയോക്സി മെത്ത് ആംപ്ഫിറ്റാമിൻ ) നും നിരോധിത ഗുളികയായ
7.5 ഗ്രാം സ്പാസ്മോ പ്രോക്സിവോണും പിടികൂടിയത്.  തലശ്ശേരി സെയ്ദാർപള്ളിക്ക് സമീപം താമസിക്കുന്ന ബില്ലന്റകത്ത് വീട്ടിൽ അബ്ദുസലാം മകൻ മിഹ്റാജ് കാത്താണ്ടിയെ (34) നെ അറസ്റ്റ് ചെയതു.

മോളി, എക്റ്റസി എന്നീ ചെല്ലപ്പേരുകളിൽ അറിയപ്പെടുന്ന ഈ മാരക ലഹരി വസ്തു പാർട്ടി ഡ്രഗ്ഗ് ആയാണ് വിദേശത്തും ഇന്ത്യയിലെ വൻകിട നഗരങ്ങളിൽ നടത്തപ്പെടുന്ന ഡീജെ പാർട്ടികളിലും ഉപയോഗിക്കുന്നത്. വെറും .O2 മില്ലിഗ്രാം മനുഷ്യ ശരീരത്തിൽ എത്തിയാൽ ആറ് മുതൽ പന്ത്രണ്ട് മണിക്കൂർ വരെ ഭൂമിയിൽ നിന്നും ഉയരത്തിലേക്ക് പറക്കുന്ന അനുഭവവും അസാധാരണമായ അനുഭൂതിയും ഉണ്ടാവുകയാണെന്നാണ് പഠനം വെളിപ്പെടുത്തുന്നത് . ഇത് ഒന്നിലേറെ തവണ ഉപയോഗിച്ചാൽ പ്രധാന അവയവമായ കിഡ്നി തകരാറിലാവുകയും ശാരീരികവും മാനസിക വിഭ്രാന്തി പോലുള്ള പ്രധാന വെല്ലുവിളികൾ നേരിടുകയും ചെയ്യും.

പോയന്റ് രണ്ട് മില്ലിഗ്രാം കൈവശം വച്ചാൽ ജാമ്യം പോലും ലഭിക്കാത്ത മാരക ലഹരിമരുന്നാണ് ഇത് .വേദന സംഹാരിയായ് മാത്രം ഉപയോഗിക്കുന്ന ഇത് മൂന്ന് ഡോക്ടർമാരുടെ കുറിപ്പ് ഉണ്ടെങ്കിൽ മാത്രം രോഗികൾക്ക് ലഭിക്കുന്ന വേദന സംഹാരി മരുന്നാണ് .ഇത്തരം മാരക വസ്തുക്കൾ യുവാക്കളിൽ ആവശ്യാനുസരണം എത്തുന്നത് എക്സൈസ് ഭീതിയോടെയാണ് കാണുന്നത് .

ഒരു മാസം മുൻപും പഴയങ്ങാടി മാട്ടൂൽ ഭാഗത്ത് നിന്ന് ഇതേ ലഹരിമരുന്ന് പിടിച്ചതിൽ മാട്ടൂൽ സ്വദേശിയായ യുവാവിനെതിരെ പാപ്പിനിശ്ശേരി എക്സൈസ് റേഞ്ചിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . തലശ്ശേരി കേന്ദ്രീകരിച്ച് നിരവധി ലഹരി മരുന്ന് കച്ചവടക്കാരിൽ ഒരാൾ മാത്രമാണിത് . സ്കൂൾ കുട്ടികളാണ് പ്രധാനമായും ഇയാളുടെ ഇടപാടുകാർ. അദ്യത്തെ ഒന്നോ രണ്ടോ തവണ പണം ഈടാക്കാതെ ലഹരി വസ്തുക്കൾ കുട്ടികൾക്ക് നൽകുകയും ഇത്തരം കുട്ടികൾ ഇതിൽ അകപ്പെട്ടു കഴിഞ്ഞാൽ ഇവരെ ഇടനിലക്കാരാക്കി വിൽപ്പന നടത്തുകയും ചെയ്യുന്നതാണ് ഇയാളുടെ രീതി.

ബാംഗ്ലൂരിൽ നിന്ന് കണ്ണൂരിലേക്കും തലശ്ശേരിയിലേക്കും ഒഴുകുന്ന ലഹരി വസ്തുക്കൾ നിരവധിയാണെന്നാണ് നിരന്തരം ബാഗ്ലൂരുമായി ബന്ധപ്പെടുന്ന ഇയാൾ വെളിപ്പെടുത്തിയത് .
ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ നിന്നും തലശ്ശേരിയിലേയും കണ്ണൂരിലേയും നിരവധി ലഹരി മരുന്ന് വിൽപ്പനക്കാരക്കുറിച്ച് എക്സൈസിന് വിവരം ലഭിച്ചിട്ടുണ്ട്.

ആൽബങ്ങളിലും മൂന്നോളം സിനിമകളിലും അഭിനയിച്ച ഇയാൾ മാരക ലഹരിക്ക് അടിമ കൂടിയാണ്. സിനിമാ ഫീൽഡിലും സീരിയൽ ഫീൽഡിലും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നാണ് ഇയാളുടെ വെളിപ്പെടുത്തൽ .

ഉത്തര മേഖല ജോയൻറ് എക്സൈസ് കമ്മീഷണറുടെ സ്പെഷ്യൽ സ്ക്വാഡ് ടീം അംഗങ്ങളായ ജലീഷ് പി, ബിനീഷ് കെ. കണ്ണൂർ എക്സൈസ് നാർകോട്ടിക്ക് സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളായ പ്രിവന്റീവ് ഓഫീസർ ദിലിപ് സി , സർവജ്ഞൻ എം.പി, സിവിൽ എക്സൈസ് ഓഫീസർമാരായ ശരത് പി ടി ,ലിമേഷ് ഒ, പങ്കജാക്ഷൻ സി , എക്സൈസ് ഡ്രൈവർ ഷജിത്ത് പി എന്നിവർ ചേരുന്ന എക്സൈസ് സംഘമാണ് പ്രതിയെ പിടികൂടിയത് . ഇയാളെ ഇന്ന് തലശ്ശേരി കോടതി മുമ്പാകെ ഹാജരാക്കും.

error: Content is protected !!