മോട്ടറോള മോട്ടോ ജി6, മോട്ടോ ജി6 പ്ലേ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു

മോട്ടറോള മോട്ടോ ജി6, മോട്ടോ ജി6 പ്ലേ എന്നിവ ഇന്ത്യയില്‍ അവതരിപ്പിച്ചു. ദില്ലിയില്‍ നടന്ന ചടങ്ങിലാണ് ഈ ഫോണുകളുടെ അവതരണം നടന്നത്. 18:9 ഫുള്‍ വ്യൂ ഫോണുകളാണ് ഇവരണ്ടും. പ്രീമിയം ഫ്രണ്ട് ഗ്ലാസ് ഡിസൈനില്‍ എത്തുന്ന ജി6ന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പ് നല്‍കിയിട്ടുണ്ട്. മിഡ് റേഞ്ച് വിലയിലാണ് ഇരുഫോണുകളും എത്തുന്നത്. അതിനാല്‍ തന്നെ വിപണിയിലെ ഷവോമി, അസ്യൂസ് തുടങ്ങിയ മിഡ് റേഞ്ച് വമ്പന്മാര്‍ക്ക് ലെനോവയുടെ കീഴിലുള്ള ഈ മോട്ടോ ബ്രാന്‍റുകള്‍ വെല്ലുവിളിയാകും.

ജി6, ജി6 പ്ലേ എന്നിവ 5.7 ഇഞ്ച് ഡിസ്പ്ലേയിലാണ് എത്തുന്നത്. ഫുള്‍ എച്ച്ഡി പ്ലസ് 1080 പിക്സലാണ് റെസല്യൂഷന്‍. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 ചിപ്പ് സെറ്റാണ് ജി6 ഫോണിനുള്ളത്. ജി6 ല്‍ ഇതിന്‍റെ ശേഷി 1.8 ജിഗാഹെര്‍ട്സ് ആണെങ്കില്‍, ജി6 പ്ലേയില്‍ ശേഷി 1.4 ജിഗാഹെര്‍ട്സാണ്. ജി6 പ്ലേയില്‍ ചിപ്പ് സെറ്റ് സ്നാപ്ഡ്രാഗണ്‍ 427 ആണ്. ഇരു ഫോണുകളുടെയും 3ജിബി പതിപ്പ് ഉണ്ടെങ്കിലും. ജി6ന് ഒരു നാല് ജിബി പതിപ്പും ഇറങ്ങുന്നുണ്ട്.

3ജിബി പതിപ്പിന് 32 ജിബിയാണ് ഇന്‍റേണല്‍ മെമ്മറി. 4ജിബി പതിപ്പിന് 64ജിബി ഇന്‍റേണല്‍ മെമ്മറി ശേഷി. എല്ലാ പതിപ്പും മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 128 ജിബിയായി വര്‍ദ്ധിപ്പിക്കാന്‍ സാധിക്കും. റെയര്‍ ക്യാമറ ഇരട്ട സെറ്റപ്പില്‍ എത്തുന്ന ജി6 ന്‍റെ സെന്‍സറുകള്‍ 12എംപിയും, രണ്ടാമത്തെ സെന്‍സര്‍ 5 എംപിയുമാണ്. ജി6 പ്ലേയ്ക്ക് പിന്നില്‍ 13 എംപി സെന്‍സറാണ് ഉള്ളത്.

മുന്‍ക്യാമറ ജി6 ന് 13 എംപിയാണ്. ജി6 പ്ലേയില്‍ ഇത് 8 എംപിയാണ്. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഇരു ഫോണുകളുടെയും ഓപ്പറേറ്റിംഗ് സിസ്റ്റം. വിലയിലേക്ക് വന്നാല്‍ ജി6 പ്ലേയ്ക്ക് 11,999 രൂപയാണ് വില. ഇതേ സമയം 3ജിബി മോട്ടോ ജി6ന് 13,999 രൂപയും. മോട്ടോ ജി6 4ജിബി പതിപ്പിന് 15,999 രൂപയുമാണ് വില. ഫ്ലിപ്പ്കാര്‍ട്ട് വഴി ജൂണ്‍ 5 മുതല്‍ ഈ ഫോണ്‍ ലഭ്യമാണ്, ഫ്ലിപ്പ്കാര്‍ട്ടിന്‍റെ പ്രത്യേക ഓഫറുകളും ഈ ഫോണിന് ലഭിക്കും.

error: Content is protected !!