വിവാദ വിഷയത്തില്‍ “അമ്മ”ഭാരവാഹികളുടെ പ്രതികരണം

വിവാദ തീരുമാനത്തില്‍ ഒടുവില്‍ A.M.M.A ഭാരവാഹികള്‍ പ്രതികരിച്ചു, ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്ന്  പ്രസിഡന്റ് മോഹന്‍ലാല്‍. അതേസമയം ദിലീപിന തെിരിച്ചെടുത്തത് കൂട്ടായ തീരുമാനമണെന്നും എതിര്‍പ്പുകള്‍ പരിശോധിക്കാന്‍ തയ്യാറാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഒറ്റയടിക്ക് ഈ സംഘടനയെ മാഫിയ എന്നു വിളിച്ചത് ഖേദകരമാണ്. വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളുന്നു. സംഘടനയ്ക്ക് നിക്ഷിപ്ത താത്പര്യങ്ങളില്ലെന്നും മോഹന്‍ലാല്‍  വ്യക്തമാക്കി. കേവലം 485 അംഗങ്ങള്‍ മാത്രമുള്ള സംഘടനയാണ് A.M.M.A അതില്‍ പകുതിയിലേറെ പേരും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമാണ്. ഇവരെയൊക്കെ സഹായിക്കാനാണ് ഈ സംഘടനയുണ്ടാക്കിയത്. അത് വേണ്ടപോലെ ചെയ്യുന്നുമുണ്ട്. ഇപ്രകാരം പ്രവര്‍ത്തിക്കുന്ന സംഘടനയെ ഒറ്റയടിക്ക് മാഫിയ എന്നും സ്ത്രീ വിരുദ്ധസംഘമെന്നും മുദ്രകുത്തുന്നത് മനുഷ്യത്വ രഹതിമാണ്.

വിയോജിപ്പുകള്‍ യോജിപ്പുകളായി മാറ്റാം. പുറത്തുനിന്നും അഴുക്കു വാരി എറിയുന്നവര്‍ അതു ചെയ്യട്ടെ. ഈ സംഘടനയെ തകര്‍ക്കാം എന്ന ഗൂഡ ലക്ഷ്യത്തോടെ പെരുമാറുന്നവരെ തത്ക്കാലം അവഗണിക്കാമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.

error: Content is protected !!