മോഹൻലാൽ “അമ്മ” യുടെ പ്രസിഡന്റായി ചുമതലയേറ്റു
മമ്മൂട്ടിക്ക് പകരം ഇടവേള ബാബുവിനെ പുതിയ ജനറല്‍ സെക്രട്ടറിയായി തെരെഞ്ഞെടുത്തു. മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവർ വൈസ് പ്രസിഡന്റുമാരായും, സെക്രട്ടറിയായിസിദ്ദീഖും, ട്രഷററായി ജഗദീഷും ചുമതലയേറ്റു. കൊച്ചിയില്‍ ചേര്‍ന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികള്‍ ചുമതലയേറ്റത്.
പ്രസിഡന്റ് പദവി ഒഴിയുകയാണെന്ന് ഇന്നസെന്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തെ അറിയിച്ചു. പൊതുസ്വീകാര്യന്‍ എന്ന നിലയിലാണ് പ്രസിഡന്റായി മോഹന്‍ലാലിനെ പരിഗണിച്ചത്.
11 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയാണ് പുതിയതായി തിരഞ്ഞെടുത്തത്. അജു വര്‍ഗീസ്, ആസിഫ് അലി, ബാബു രാജ്, ഹണി റോസ്, ഇന്ദ്രന്‍സ്, ജയസൂര്യ, ടിനി ടോം, സുധീര്‍ കരമന, രചന നാരായണന്‍ക്കുട്ടി, ശ്വേത മേനോന്‍, ഉണ്ണി ശിവപാല്‍, എന്നിവര്‍ ചേര്‍ന്നതാണ് എക്സിക്യൂട്ടീവ് കമ്മറ്റി.