മാലൂരില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ ക്വാറിയില്‍ മരിച്ച നിലയില്‍

മാലൂർ തൃക്കടാരിപ്പൊയിലിലെ ഓട്ടോറിക്ഷാ ഡ്രൈവർ നിട്ടാറമ്പ് സ്വദേശി ചെക്യോടൻ സജീഷിനെ(28) കരിങ്കൽ ക്വാറിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി.മാലൂർപുരളിമല റോഡരികിലെ ക്വാറിയിൽ ഇന്ന് രാവിലെയാണ് സജീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.രാവിലെ ക്വാറയിൽ ജോലിക്കെത്തിയ തൊഴിലാളികളാണ് മൃതദേഹം കണ്ടത്.നിട്ടാറമ്പ് കരിയത്തയ്യിൽ വീട്ടിൽ ചെക്യോടൻ ബാലന്റെയും കോരമ്പത്ത് രാധയുടെയും മകനാണ് അവിവാഹിതനായ സജീഷ്.സഹോദരങ്ങൾ:രതീഷ്,വിനീഷ്

error: Content is protected !!