മലനാട് -മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതി ; പ്രാദേശിക വികസന സാധ്യതകള്‍ വിളിച്ചോതി സംരഭകത്വ സെമിനാര്‍

ഉത്തര മലബാറിന്റെ ടൂറിസം മേഖലയ്ക്ക് പുത്തനുണര്‍ വേകുന്ന മലനാട് -മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതി യുമായി ബന്ധപ്പെട്ട് ടൂറിസം വകുപ്പും ഉത്തരവാദിത്വടൂറിസം
മിഷ നും സംയുക്തമായി സംഘടിപ്പി ച്ച സെമിനാര്‍ പ്രാദേശികവികസ ന സാധ്യതകള്‍
ചര്‍ച്ച ചെയ്തു. മാടായി കോ ഓപ്പറേ റ്റീവ് റൂറല്‍ ബേങ്ക് ഓഡിറ്റോറിയത്തില്‍
നടന്ന ഏകദിന സെമിനാര്‍ ടി വി രാജേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.

ക്രൂയിസ് ടൂറിസത്തില്‍ തദ്ദേ ശീയ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതിനും പദ്ധതി
യുടെ പ്രയോജനം സാധാരണക്കാ രിലേക്ക് എത്തിക്കുന്നതിനും ആവശ്യമായ മു ന്നൊരുക്കങ്ങള്‍
നടത്തണമെന്ന് എം.എല്‍.എ പറഞ്ഞു. പുതിയ തൊഴിലവസരങ്ങള്‍
സൃഷ്ടിക്കുന്നതിനും അന്യം നിന്നുകൊണ്ട രിക്കുന്ന തൊഴി ലുകളു ടെയും കല കളുടേയും
പുന രുജ്ജീവനത്തി നുമുള്ള സാധ്യ തകള്‍ പരിശോധി ക്കണമെന്നും അദ്ദേ ഹം
അഭിപ്രായപ്പെട്ടു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട്  പി പി ദിവ്യ അദ്ധ്യ ക്ഷയായി. ടൂറിസം വകുപ്പ്
ഡെപ്യൂട്ടി ഡയരകടര്‍ ഡി ഗിരീഷ്‌ കുമാര്‍ റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. ഉത്തര വാദിത്വ
ടൂറിസം സാധ്യതകള്‍ എന്ന വിഷയത്തില്‍ സംസ്ഥാന ഉത്തരവാദിത്വ ടൂറിസം
മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാറും, മലനാട് ക്രൂയിസ് ടൂറിസം പദ്ധതി
എന്ന വിഷ യത്തില്‍ ആര്‍ക്കിടെക്റ്റ് എം മധുകു മാറും ക്ലാസ്സെടുത്തു.

സെമി നാറില്‍ജനപ്രതി നിധി കള്‍, ബേങ്ക് ഭരണസമിതി പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനിധികള്‍,സാമൂഹിക-രാഷ ്ട്രീയ രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ് സ്വാഗതവും എക്‌സിക്യൂട്ടീവ് മെമ്പര്‍ കമലാക്ഷന്‍ നന്ദിയും പറഞ്ഞു.

തളിപ്പറമ്പ് മണ്ഡലത്തിലെ ഉത്തര വാദിത്വ ടൂറിസം മിഷന്‍ പരിശീലന ബോധ
വല്‍ക്കരണ സെമി നാറുകള്‍ വിവി ധ ദി വസ ങ്ങലിലായി നടക്കും. ജൂണ്‍ 24 ന് 2 മണി
മലപ്പട്ടം, 4 മണിക്ക് കൊളച്ചേരി, 26ന് 3 മണി ആന്തൂര്‍ മുനിസിപ്പാലിറ്റി, 5 മണിക്ക് തളി
പ്പറ മുനിസി പ്പാലിറ്റി, 27ന് 10 മണിക്ക് മയ്യില്‍, 11 മണിക്ക് കുറുമാത്തൂര്‍, 3 മണിക്ക്
പരിയാരം, 5 മണിക്ക് ചപ്പാര പ്പടവ് എന്നി വിടങ്ങളിലാണ് സെമി നാറുകള്‍ നടക്കുക.

കുടുംബശ്രീ പുരുഷ സഹായ സംഘങ്ങള്‍, വ്യവസായ ഗ്രൂപ്പു കള്‍, കരകൗശല
വസ്തുക്കള്‍ നിര്‍മ്മിക്കുന്നവര്‍, കൃഷിക്കാര്‍, സൊസൈറ്റികള്‍, ടാക്‌സി, ഓ ട്ടോ,
ടൂറിസ്റ്റ് ബസ് സര്‍വീസുകാര്‍, എന്‍.ആര്‍.ഐ പ്രതിനിധികള്‍, ബാങ്കുകള്‍, മത്സ്യ ബ
ന്ധന തൊഴിലാളി കള്‍, ഹോട്ടല്‍ / റസ്റ്റോറന്റ് വ്യവസായികള്‍, പുതിയതായി സംരഭ
ങ്ങള്‍ തുട ങ്ങാന്‍ ആഗ്രഹിക്കുന്നവര്‍, ചിത്രകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് സെമിനാറില്‍
പങ്കെ ടുക്കാം.

സെമിനാറിനു ശേഷം ക്രൂയിസ് ടൂറിസം പദ്ധതി യുടെ മുന്നോ ടിയായി ഉത്തര വാദിത്ത
ടൂറിസ വുമായി ബന്ധപ്പെട്ട് ഓരോ മേഖലയില്‍പ്പെട്ടവര്‍ക്കും പ്രത്യേകം പരിശീ
ലനം നല്‍കും. ഓരോ പഞ്ചായ ത്തിലേയും ടൂറിസവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട
സ്ഥല ങ്ങള്‍, സംഭവങ്ങള്‍, പരമ്പരാഗത തൊഴിലുകള്‍, കൃഷിയിടങ്ങള്‍, ആരാധനാലയ
ങ്ങള്‍ മുതലായവയുള്‍പ്പെടെയുള്ള വി നോ ദസഞ്ചാര ഭൂപടം തയ്യാറാക്കലും തുടര്‍ച്ച
യായി നടക്കും.

error: Content is protected !!