കനത്ത മഴയില്‍ മലബാറില്‍ വ്യാപക നാശനഷ്ടം

കനത്ത മഴയിൽ മലപ്പുറം ജില്ലയിലെ മലയോര മേഖലയെയും തീരദേശത്തെയുമാണ് കാര്യമായി ബാധിച്ചിരിക്കുന്നത് ,എടവണ്ണയിലും കക്കാടും പൊയ്ലിനിടത്ത് വെണ്ടക്കാം പൊയ്ലിലും ഉരുൾപ്പൊട്ടിയെങ്കിലും ആളപായം ഇല്ലാത്തത് ആശ്വാസമായി.നിലമ്പൂരിൽ ഒഴുക്കിൽ പ്പെട്ട് രണ്ട് പേരെ കാണാതായി കുതിരപ്പുഴയിൽ പ്രദേശവാസിയായ അബ്ദുറഹ്മാനേയും, കരിമ്പുഴയിൽ നിസാമുദ്ദീനേയുമാണ് കാണാതായത്. ഇവർക്ക് വേണ്ടി നേവിയുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു.പക്ഷെ കനത്തമഴ തുടരുന്നത് രക്ഷപ്രവർത്തനത്തെ തടസപ്പെടുത്തുന്നുണ്ട്.നിലമ്പൂർ വനത്തിൽ പലയിടത്തും ഉരുൾപ്പൊട്ടിയതായി സൂചനയുണ്ട്. കാഞ്ഞിരപ്പുഴയിൽ വെള്ളമുയർന്നതിനെ തുടർന്ന് മതിൽ മുല ആറിവാസി കോളനിയിൽ വെള്ളം കയറി. ആഡ്യൻ പാറ ജലവൈദുതി പദ്ധതിയുടെ തുരങ്കമുഖത്ത് മണ്ണിടിഞ്ഞതിനെ തുടർന്ന് പ്രവർത്തനം നിർത്തിവെച്ചു. തീരദേശത്തും വ്യാപക നാശ നഷ്ടമുണ്ടായിട്ടുണ്ട്. പൊന്നാനിയിലും താനൂരിലും കടൽ ക്ഷോഭത്തിൽ നിരവധി വീടുകൾക്ക് നാശനഷ്ടമുണ്ടായി.പൊന്നാനിയിൽ കഴിഞ്ഞ ദിവസം വള്ളം തകർന്ന് കടലിൽ കാണാത ഹംസയുടെ മൃതദേഹം കണ്ടെത്തി. ചാവക്കാട് ബിച്ചിനു സമീപത്തു നിന്നാണ് ഹംസയുടെ മൃതദേഹം കണ്ടെടുത്തത്.

error: Content is protected !!