കൂത്തുപറമ്പിൽ മതിലിടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു

കൂത്തുപറമ്പ് പഴയ നിരത്തിൽ നിർമ്മാണത്തിനിടെ മതിൽ ഇടിഞ്ഞ് വീണ് നിർമ്മാണ തൊഴിലാളി മരിച്ചു. ആറാം മൈൽ സ്വദേശി മനോജ് ആണ് മരിച്ചത്.46 വയസ്സായിരുന്നു. ഇന്ന് വൈകിട്ടാണ് സംഭവം നടന്നത് . കൂത്തുപറമ്പ് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

പഴയ നിരത്ത് ശ്രീനാരായണ മoത്തിന് സമീപമുള്ള ഷോപ്പിങ്ങ് കോoപ്ലക്സിന് വേണ്ടി നിർമ്മിക്കുന്ന മതിലാണ് ഇടിഞ്ഞ് വീണത്. ആഴത്തിൽ കുഴിയെടുത്താണ് മതിൽ നിർമ്മിച്ചു വന്നിരുന്നത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയിൽ മണ്ണ് കുതിർന്നതാണ് അപകടത്തിനിടയാക്കിയത്. കൂറ്റൻ മൺതിട്ട മതിലിലേക്ക് ഇടിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. വൈകിട്ട് അഞ്ച് മണിയോടെ അപകടം നടക്കുമ്പോൾ അഞ്ച് തൊഴിലാളികളാണ് ജോലിക്കുണ്ടായിരുന്നത്. ശബ്ദം കേട്ട് നാല് പേർ ഓടി രക്ഷപ്പെടുകയായിരുന്നു.

ആറാം മൈൽ സ്വദേശിയായ കൂറ്റേരിക്കുന്നുമ്മൽ മനോജ് മണ്ണിനടിയിൽ കുടുങ്ങിപ്പോവുകയായിരുന്നു. കൂത്തുപറമ്പ് ഫയർഫോഴ്സ് ഒരു മണിക്കൂറോളം പണിപ്പെട്ടാണ് മനോജിനെ പുറത്തെടുത്തത്. ഉടൻകൂത്തുപറമ്പ് സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!