കര്‍ണാടക ആര്‍.ടി.സി ബസ് ഇടിച്ച് യുവാവിനു മരണം

കർണ്ണാടക ആർ.ടി.സി.യുടെ കൊല്ലൂർ മൂകാംബികയിലെക്ക് പോകുകയായിരുന്ന സ്കാനിയ ബസ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. മേൽപറമ്പ് കുന്നരുവത്തെ പരേതനായ നാരയണന്റെയും ബേബിയുടെയും ഏകമകൻ നവീൻകുട്ടൻ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 6മണിയോടെ ഉദുമ ടൗണിലായിരുന്നു അപകടം. കാപ്പിൽ താജ് ഹോട്ടലിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്യുന്ന നവീൻ ബൈക്കിൽ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോകുമ്പോൾ അമിതവേഗതയിൽ വന്ന ബസ് ഇടിക്കുകയായിരുന്നു. ബസിനടയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ പുറത്തെടുത്ത് ഉദുമയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

error: Content is protected !!