കൊച്ചിയില്‍ സ്കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികളടക്കം മൂന്നു പേർ മരിച്ചു
കൊച്ചി മരടിൽ പ്ലേ സ്കൂളിലെ വാൻ കുളത്തിലേക്കു മറിഞ്ഞ് രണ്ടു കുട്ടികളടക്കം മൂന്നു പേർക്കു ദാരുണാന്ത്യം. കുട്ടികൾക്കൊപ്പമുണ്ടായിരുന്ന ആയയാണു മരിച്ച മൂന്നാമത്തെയാള്‍. കുട്ടികളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നാണു വിവരം. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണു ബസ് മറിഞ്ഞത്.