കൊച്ചിയിൽ സ്കൂൾ വാൻ മറിഞ്ഞ് രണ്ടു കുട്ടികളും ആയയും മരിച്ചസംഭവം : അപകട കാരണം അമിത വേഗത

എറണാകുളം മ​ര​ടി​ല്‍ ര​ണ്ടു​കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സ്‌​കൂ​ള്‍ വാ​ന്‍ അ​പ​ക​ട​ത്തി​ന് കാ​ര​ണം അ​മി​ത​വേ​ഗ​മെ​ന്ന് മോ​ട്ടോ​ര്‍ വാ​ഹ​നം​വ​കു​പ്പ്. ഇ​ടു​ങ്ങി​യ വ​ഴി​യി​ലൂ​ടെ അ​മി​ത​വേ​ഗ​ത്തി​ല്‍ തി​രി​ഞ്ഞ​താ​ണ് അ​പ​ക​ട​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് മോ​ട്ടോ​ര്‍​വാ​ഹ​ന വ​കു​പ്പ് അ​റി​യി​ച്ചു. വാ​ഹ​ന​ത്തി​ന് ഫി​റ്റ്‌​ന​സ് സ​ര്‍​ട്ടി​ഫി​ക്കേ​റ്റ് ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തു. വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കി​ഡ്‌​സ് വേ​ള്‍​ഡ് ഡേ ​കെ​യ​റി​ന്‍റെ സ്‌​കൂ​ള്‍ വാ​നാ​ണ് ക്ഷേ​ത്ര​ക്കു​ള​ത്തി​ലേ​ക്ക് മ​റി​ഞ്ഞ​ത്. വാ​നി​ലു​ണ്ടാ​യി​രു​ന്ന ആ​ദി​ത്യ​ന്‍, വി​ദ്യാ​ല​ക്ഷ്‌​മി എ​ന്നീ കു​ട്ടി​ക​ളും ആ​യ ല​ത​യു​മാ​ണ് മ​രി​ച്ച​ത്.

error: Content is protected !!