കൊച്ചി മെട്രോയില്‍ ഇന്ന് എല്ലാവര്‍ക്കും സൗജന്യയാത്ര

ഒന്നാം വാർഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവർക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്‍റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. പുലർച്ചെ ആറിന് സർവീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവർക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.

error: Content is protected !!