കെ എം മാണി യുഡിഎഫിലേക്ക്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിലെ പിന്തുണയ്ക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് തിരിച്ചെത്തും. ദില്ലിയില്‍ യുഡിഎഫ് നേതാക്കളും ജോസ് കെ മാണിയും തമ്മില്‍ നടത്തിയ ചർച്ചകൾ ഫലപ്രദമാണെന്നാണ് ലഭിക്കുന്ന സൂചനകള്‍. ഇതോടെയാണ് യുഡിഎഫിലേക്ക് തിരിച്ചെത്താൻ കേരള കോണ്‍ഗ്രസിന് വഴി തെളിയുന്നത്. നാളത്തെ ചർച്ചയ്ക്കു ശേഷം കേരളത്തിൽ ഇതുസംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും.

ജോസ് കെ മാണിയെ രാഹുൽ ക്ഷണിച്ചത് നല്ല സൂചനയെന്നാണ് കേരളകോൺഗ്രസിന്‍റെ വിലയിരുത്തൽ. ഇതിന് പുറമെ രാജ്യസഭാ സീറ്റിന് കേരളാ കോണ്‍ഗ്രസ് അവകാശവാദം ഉന്നയിച്ചേക്കും. എന്നാൽ ഇത് പ്രധാന ഉപാധിയാക്കില്ലെന്നും സൂചനയുണ്ട്. ദില്ലിയിലെ ചർച്ച മുന്നണി പ്രവേശനം സംബന്ധിച്ച് കേരളത്തിൽ നടന്ന ചർച്ചകളുടെ തുടർച്ചയെന്ന് ജോസ് കെ.മാണി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുമായി നാളെ ജോസ് കെ മാണി കൂടിക്കാഴ്ച നടത്തും.

error: Content is protected !!