കെവിൻ വധം; സിബിഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം

കെവിന്‍ വധവുമായി ബന്ധപ്പെട്ട് പൊലീസിനും ആഭ്യന്തര വകുപ്പിനും ഗുരുതര വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം നിയമസഭയില്‍. വര്‍ഷകാല സമ്മേളനത്തില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇത് സംബന്ധിച്ച അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കെവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം. കെവിന്റെത് പോലീസിന്റെ പിന്തുണയോടുള്ള ദുരഭിമാനക്കൊലയാണെന്നും എന്ന് പ്രതിപക്ഷം ആരോപിച്ചു. പൊലീസ് ഗുരുതര വീഴ്ച വരുത്തി. സ്റ്റേഷനിൽ നീനുവിനെ അച്ഛൻ തല്ലിയിട്ടും പൊലീസ് അനങ്ങിയില്ല. കൊലയാളി സംഘത്തിൽ രണ്ട് ഡിവൈഎഫ്ഐക്കാരുണ്ടായിരുന്നുവെന്നും തിരുവഞ്ചൂര്‍ പ്രമേയത്തില്‍ ആരോപിച്ചു.

അതേസമയം കെവിന്‍റേത് ദുരഭിമാനക്കൊലയെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. ചാക്കോയും ഭാര്യ രഹ്നയും ഷാനുവും കോൺഗ്രസ് പ്രവർത്തകരാണ്. അതുകൊണ്ട് കോണ്‍ഗ്രസാണ് കൊന്നതെന്ന് പറയുമോ? ഇതിൽ രാഷ്ട്രീയം നോക്കേണ്ടതില്ല. പൊലീസിന്‍റെ വീഴ്ചയിൽ നടപടിയുണ്ടാകും. മുൻമുഖ്യമന്ത്രിയടക്കം സ്റ്റേഷനിലെത്തിയത് അന്വേഷണം ആവശ്യപ്പെട്ടായിരുന്നില്ല. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നീക്കമായിരുന്നു അത്. എന്നാൽ അതിലെ രാഷ്ട്രീയം ജനം മനസിലാക്കി. അതാണ് ചെങ്ങന്നൂർ വിജയം നല്‍കുന്ന സൂചനയെന്നും മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

error: Content is protected !!