കെണിവച്ചത് പന്നിക്ക്; വീണത് പുലി

കെണിവച്ചത് പന്നിക്ക്, കുടുങ്ങിയതാവട്ടെ പുലി. കാസർഗോഡ് ബളാൽ പാലച്ചുരം തട്ടിലാണ് സംഭവം. സ്ഥിരമായി കാടിറങ്ങി കൃഷി നശിപ്പിക്കുന്ന കാട്ടുപന്നിയെ കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഇവിടുത്തെ കർഷകർ. നിരവധി തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ല. കർശനമായ വന്യജീവി സംരക്ഷണ നിയമം മൂലം കാട്ടുപന്നിയെ ഒന്നും ചെയ്യാനും കർഷകർക്കാവു മാ യി രുന്നില്ല. പന്നിയെ കൊണ്ട് പൊറുതി മുട്ടിയ ആരോ പന്നി കാടിറങ്ങുന്ന വഴി കണ്ടെത്തി ‘നാടൻ’ കെണി ഒരുക്കുകയായിരിന്നു.

ഇന്ന് പുലർച്ചെ ഇതു വഴി തോട്ടത്തിലേക്ക് പോകുകയായിരുന്ന തൊഴിലാളികൾ പുലിയുടെ മുരൾച്ച കേട്ട് ഭയന്നോടി. പിന്നീട് കൂടുതൽ പേർ എത്തി നടത്തിയ തെരച്ചിലിലാണ് പുലിയെ അനങ്ങാൻ കഴിയാത്ത നിലയിൽ കെണിയിൽ കുടുങ്ങിയ അവസ്ഥ യിൽ കണ്ടെത്തിയത്. ഉടൻ വനം വകുപ്പിനെയും പോലീസിനെയും അറിയിക്കുകയായിരുന്നു. വയനാട്ടിൽ നിന്നുള്ള മയക്കുവെടി വിദഗ്ദ്ധൻ ഡോ. അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി.  പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്

error: Content is protected !!