സുധീരന്‍ പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കുന്നു : കെ സി ജോസഫ്

കണ്ണൂര്‍ : രാജ്യസഭ സീറ്റ്‌ കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപെട്ട് നേതാക്കള്‍ നടത്തുന്ന പരസ്യ വിമര്‍ശനം നിര്‍ത്തണം എന്ന് ആവശ്യപ്പെട്ട് ശ്രീകണഠാപുരം കോണ്‍ഗ്രസ്‌ ഓഫീസില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത‍ സമ്മേളനത്തിലാണ് കെ സി ജോസഫ്‌ എം എല്‍ എ, വി എം സുധീരനെതിരെ രൂക്ഷമായി പ്രതികരിച്ചത്.സമുന്നതനായ കോണ്‍ഗ്രസ് നേതാവിനു ചേര്‍ന്ന നടപടിയല്ല അദ്ദേഹം സ്വീകരിച്ചത്.അദ്ദേഹം നടത്തിയ പല പരാമര്‍ശങ്ങളും ഉചിതമായിരുന്നോ എന്ന് ചിന്തിക്കണം.

കോണ്‍ഗ്രസിന്‍റെ എല്ലാ സമിതികളിലും ഉണ്ടായിരുന്ന സുധീരന്‍,പാര്‍ട്ടി ഫോറങ്ങള്‍ ഉപയോഗിക്കാതെ,പാര്‍ട്ടിയില്‍ കലാപം ഉണ്ടാക്കുന്ന ശക്തികളെ സഹായിക്കാന്‍ പ്രത്യക്ഷമായും,പരോക്ഷമായും നേതൃത്വം കൊടുത്തത് സമുന്നതനായ ഒരു കോണ്‍ഗ്രസ് നേതാവിന് ഒരിക്കലും യോജിച്ചതല്ല.അദ്ദേഹം കെ പി സി സി പ്രസിഡണ്ട്‌ ആയിരുന്നപ്പോള്‍ പറഞ്ഞത്, വിമര്‍ശനങ്ങള്‍ പാര്‍ട്ടി ഫോറത്തില്‍ ഉന്നയിക്കണം എന്നാണ്.അങ്ങനെയുള്ള അദ്ദേഹംതന്നെ പരസ്യമായ കലാപങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്നത് പാര്‍ട്ടിക്ക് ഗുണകരമല്ല.

പാര്‍ട്ടിക്ക് എതിരെയുള്ള ഇത്തരം സംഭവങ്ങള്‍ക്ക്  പിന്നില്‍ രഹസ്യ അജണ്ട ഉണ്ടോ എന്ന്സം ശയികെണ്ടിയിരിക്കുന്നു .പരസ്യ പ്രതികരണങ്ങളില്‍ നിന്നും കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ പിന്മാറാന്‍ തയ്യാറാവണം.മലര്‍ന്ന് കിടന്ന് തുപ്പിയാല്‍ അത് നമ്മുടെ മുഖത്ത് മാത്രമേ വീഴുകയുള്ളൂ എന്നും,കെ സി ജോസഫ്‌ പറഞ്ഞു.

 

error: Content is protected !!