അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം: തളിപ്പറമ്പില്‍ 65 കിലോ നിരോധിത പുകയില വസ്തുക്കള്‍ പിടിച്ചെടുത്തു.
അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തിന്റെ ഭാഗമായി തളിപ്പറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം.നൗഷാദും പാർട്ടിയും ചേർന്ന് തളിപ്പറമ്പ ടൗണിലും മാർക്കറ്റ് പരിസരങ്ങളിലും റെയിഡ് നടത്തിയതിൽ മാർക്കറ്റ് റോഡിലെ പ്രിൻസ് കടയുടമ തളിപ്പറമ്പ പാലകുളങ്ങര സ്വദേശി എസ്.ഉമ്മർ എന്നയാളിൽ നിന്നും 65 കി.ഗ്രാം നിരോധിത പുകയില ഉത്പന്നമായ ഹാൻസും 10 കി.ഗ്രാം അന്യ സംസ്ഥാന ബീഡിയും പിടിച്ചെടുത്ത് കേസ് രജിസ്റ്റർ ചെയ്ത് പിഴ ഈടാക്കി. റെയിഡിൽ പ്രിവന്റീവ് ഓഫീസർമാരായ കെ.പി.മധുസൂദനൻ , എ.അസീസ്, സി.ഇ.ഒ മാരായ വി.മനോജ്, വി.വി.ഷിജു, എം.ഗോവിന്ദൻ , കെ.കെ.കൃഷ്ണൻ, ഡ്രൈവർ കെ.വി.പുരുഷോത്തമൻ എന്നിവരും പങ്കെടുത്തു.