ഐ എസ് എല്ലില്‍ അടിമുടി മാറ്റം

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ അടിമുടി മാറ്റത്തിനൊരുങ്ങി അധികൃതര്‍. നിലവില്‍ പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ക്ലബ്ബുകള്‍ കളിക്കാരെ സ്വന്തമാക്കുന്ന രീതി ഒഴിവാക്കി പകരം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് ഉപയോഗപ്പെടുത്താന്‍ ഐഎസ്എല്‍ അധികൃതര്‍ തീരുമാനിച്ചു. പ്ലെയര്‍ ഡ്രാഫ്റ്റിലൂടെ ക്ലബ്ബിന് ആവശ്യമുള്ള താരങ്ങളെയല്ല ടീമുകള്‍ക്ക് ലഭിച്ചിരുന്നതെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.

ഇന്ത്യയില്‍ മാത്രമാണ് പ്ലെയര്‍ ഡ്രാഫ്റ്റ് രീതി ഉപയോഗിക്കുന്നത്. ബാക്കിയുള്ള ഫുട്‌ബോള്‍ ലീഗുകളില്‍ എല്ലാം ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റ് അടിസ്ഥാനമാക്കിയാണ് കളിക്കാരെ ടീമിലെത്തിക്കുന്നത്. ഏഴ് വിദേശ താരങ്ങളെ മാത്രമാണ് ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലൂടെയും ഐഎസ്എല്‍ ക്ലബ്ബുകള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുകയുള്ളൂ.

ഓരോ സീനിയര്‍ ടീമിനും മൊത്തം 25 താരങ്ങളെ സ്വന്തമാക്കാം. രണ്ടുപേര്‍ അണ്ടര്‍ 22 താരങ്ങളുമാകണം. ഇന്ത്യന്‍ താരങ്ങള്‍ക്ക് പുതിയ നീക്കം ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ലീഗിലെ ടീമുകള്‍ക്കുള്ള പരിശീലകരുടെ യോഗ്യത സംബന്ധിച്ചും മാറ്റം വന്നേക്കും.

error: Content is protected !!