കാലവര്‍ഷ കെടുതി; മരിച്ചവര്‍ക്കും കൃഷി നശിച്ചവര്‍ക്കും ധനസഹായം

കാല വർഷ കെടുതിയിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും നാശനഷ്ടങ്ങൾ നേരിട്ടവർക്കും സർക്കാർ ധനസഹായം. മരിച്ചവരുടെ കുടുംബത്തിന് 4 ലക്ഷം രൂപ വീതം നൽകും. കൃഷി നശിച്ച കർഷകർക്ക് ഹെക്ടറിന് 18, 000രൂപ വീതം നൽകുമെന്നും റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. നാശനഷ്ടങ്ങൾ ഗൗരവത്തോടെ കാണുന്നുവെന്ന് റവന്യൂമന്ത്രി കൂട്ടിച്ചേര്‍ത്തു. കാലവർഷത്തിൽ ഇതിനോടകം 68 ലക്ഷം രൂപയുടെ കൃഷിനാശമുണ്ടായെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു. 158 ഹെക്ടര്‍ പ്രദേശത്തെ കൃഷി നശിച്ചുവെന്നും മന്ത്രി വിശദമാക്കി.

error: Content is protected !!