കണ്ണൂരിലെ ഗവ. ഐ.ടി.ഐ കളില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

മാടായി ഗവ. ഐ.ടി.ഐ. യില്‍ 2018 ആഗസ്തില്‍ ആരംഭിക്കുന്ന എസ്.സി.വി.ടി. അംഗീകാരമുള്ള   കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്റ്   പ്രോഗ്രാമിംഗ്  അസിസ്റ്റന്റ് (ഏകവത്സരം), ഇലക്ട്രീഷ്യന്‍, ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ (ദ്വിവത്സരം) എന്നീ ട്രേഡുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.   ഓണ്‍ലൈന്‍ അപേക്ഷ അക്ഷയ കേന്ദ്രത്തിലോ, മാടായി ഗവ. ഐ.ടി.ഐ യിലോ ജൂണ്‍ 30 വരെ സ്വീകരിക്കും.    ഓണ്‍ലൈനായി അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന പ്രിന്റൗട്ട്  55 രൂപ ഫീസ് സഹിതം ജൂലൈ 3 വരെ ഓഫീസില്‍ സ്വീകരിക്കും.

കണ്ണൂര്‍ ഗവ:ഐ.ടി.ഐയില്‍ കേന്ദ്ര, സംസ്ഥാന ഗവ: അംഗികാരമുള്ള ദ്വിവല്‍സര/ഏകവല്‍സര മെട്രിക്, നോണ്‍ മെട്രിക് കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 നകം ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കണം.  ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം കണ്ണൂര്‍ ഗവ: ഐ.ടി.ഐയില്‍ ലഭിക്കും.  ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ടും ഫീസും ജൂലായ് 3 ന് വൈകിട്ട് 5 മണി വരെ ഓഫീസില്‍ നേരിട്ട് സ്വീകരിക്കും.  www.itiadmissionkerala.org. ഫോണ്‍: 04972835183.

പുതുതായി അനുവദിച്ച പന്ന്യന്നൂര്‍ ഗവ. ഐ.ടി.ഐയിലെ മെട്രിക് ട്രേഡുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, മെക്കാനിക്ക് മോട്ടോര്‍ വെഹിക്കിള്‍, ഇലക്ട്രീഷ്യന്‍, വെല്‍ഡര്‍ എന്നീ ട്രേഡുകളിലേക്കാണ് പ്രവേശനം.  എസ്.എസ്.എല്‍.സിയാണ് വിദ്യാഭ്യാസ യോഗ്യത. വെല്‍ഡര്‍ ട്രേഡ് കോഴ്‌സിന്റെ കാലാവധി ഒരുവര്‍ഷവും ബാക്കി കോഴ്‌സുകളുടെ കാലാവധി രണ്ടുവര്‍ഷവുമാണ്. കൂത്തുപറമ്പ് ഗവ. ഐ.ടി.ഐയിലും താഴെ ചെമ്പാടുള്ള പാനൂര്‍ ബ്ലോക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളിലും അപേക്ഷാ ഫോറം ലഭിക്കും. അപേക്ഷാ ഫീസ് 55 രൂപയാണ്. ജൂലൈ 13 വരെ അപേക്ഷകള്‍ സ്വീകരിക്കും.

കുറുമാത്തൂര്‍ ഗവ.ഐ ടി ഐ യില്‍ 2018 ലെ പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈനായി സമര്‍പ്പിക്കാം.  അപേക്ഷയുടെ പ്രിന്റ്, സര്‍ട്ടിഫിക്കറ്റുളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഏതെങ്കിലും ഗവ.ഐ ടി ഐ യില്‍ ഫീസ് ഉള്‍പ്പെടെ ജൂലൈ 3 ന് വൈകിട്ട് 5 മണി വരെ സ്വീകരിക്കും.  ഫോണ്‍: 0460 2225450.  www.itiadmissionskerala.org.

 

error: Content is protected !!