ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ന്നത് ഹി​ന്ദു വി​രു​ദ്ധ​യാ​യ​തി​നാ​ൽ: പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം

മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക ഗൗ​രി ല​ങ്കേ​ഷ് ഹി​ന്ദു വി​രു​ദ്ധ​യാ​യ​തി​നാ​ലാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പ്ര​തി​യു​ടെ കു​റ്റ​സ​മ്മ​തം. ചി​ക്ക​മം​ഗ​ളൂ​രു​വി​ലെ ബി​രൂ​ര്‍ സ്വ​ദേ​ശി കെ.​ടി ന​വീ​ന്‍​കു​മാ​റാ​ണ് കു​റ്റ​സ​മ്മ​തം ന​ട​ത്തി​യ​ത്. ഗൗ​രി ല​ങ്കേ​ഷ് ഹി​ന്ദു വി​രു​ദ്ധ​യാ​ണെ​ന്ന് കൊ​ല​യാ​ളി​ക​ൾ ത​ന്നോ​ടു പ​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് വെ​ടി​യു​ണ്ട​ക​ൾ കൈ​മാ​റി​യ​തെ​ന്നാ​ണ് ന​വീ​ന്‍​കു​മാ​ർ പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ഫ​സ​ർ‌ കെ.​എ​സ് ഭ​ഗ​വാ​ന്‍റെ കൊ​ല​പാ​ത​ക​വും താ​ൻ അ​റി​ഞ്ഞി​രു​ന്ന​താ​യി ന​വീ​ൻ കു​മാ​ർ പ​റ​ഞ്ഞു.

പോ​ലീ​സ് കോ​ട​തി​യി​ൽ‌ സ​മ​ർ​പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ൽ 12 പു​റ​ങ്ങ​ൾ ന​വീ​ൻ​കു​മാ​റി​ന്‍റെ പ്ര​സ്താ​വ​ന​യാ​ണ്. ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ വ്യ​ത്യ​സ്ത രീ​തി​ക​ൾ പ്ര​തി​ക​ൾ അ​വ​ലം​ബി​ച്ച​തും റൂ​ട്ട്മാ​പ്പും ഉ​ൾ​പ്പെ​ടെ​യാ​ണ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഹി​ന്ദു ജ​ന​ജാ​ഗ്ര​തി സ​മി​തി​യു​ടെ യോ​ഗ​ത്തി​നെ​ത്തി​യ​പ്പോ​ഴാ​ണ് ഗൗ​രി ല​ങ്കേ​ഷി​ന്‍റെ കൊ​ല​യാ​ളി പ്ര​വീ​ണി​നെ ന​വീ​ൻ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പ്ര​വീ​ൺ വീ​ട്ടി​ലെ​ത്തി​യാ​ണ് വെ​ടി​യു​ണ്ട​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​ത്. ഗൗ​രി ല​ങ്കേ​ഷ് ഹി​ന്ദു വി​രു​ദ്ധ​യാ​ണെ​ന്നും കൊ​ല​പ്പെ​ടു​ത്തു​ന്ന​തി​നാ​ണ് വെ​ടി​യു​ണ്ട​ക​ളെ​ന്നും പ്ര​വീ​ൺ ത​ന്നോ​ടു​പ​റ​ഞ്ഞ​താ​യി ന​വീ​ൻ​കു​മാ​ർ പ​റ​ഞ്ഞു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​ണ് ന​വീ​ന്‍​കു​മാ​ർ. ഇ​യാ​ൾ ‘ഹി​ന്ദു യു​വ​സേ​ന’ എ​ന്ന സം​ഘ​ട​ന​യു​ടെ സ്ഥാ​പ​ക നേ​താ​ക്ക​ളി​ലൊ​രാ​ളാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​ർ അ​ഞ്ചി​നാ​ണ് ആ​ര്‍​ആ​ർ ന​ഗ​റി​ലെ സ്വ​ന്തം വീ​ട്ടി​ൽ​വ​ച്ച് ഗൗ​രി ല​ങ്കേ​ഷ് വെ​ടി​യേ​റ്റു മ​രി​ച്ച​ത്.

error: Content is protected !!