തനിക്കെതിരായ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മർദ്ദനമേറ്റ പോലീസുകാരൻ ഹൈ​ക്കോ​ട​തി​യിൽ

 എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ളു​ടെ മ​ർ​ദ​ന​ത്തി​നി​ര​യാ​യ പോ​ലീ​സ് ഡ്രൈ​വ​ർ ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യി​ൽ. ത​നി​ക്കെ​തി​രാ​യ കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഗ​വാ​സ്ക​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രി​ക്കു​ന്ന​ത്. ത​നി​ക്കെ​തി​രാ​യ പ​രാ​തി വ്യാ​ജ​മാ​ണെ​ന്നും ഗവാസ്കർ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഹർജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും.

സു​ധേ​ഷി​ന്‍റെ മ​ക​ൾ സ്നി​ഗ്ധ മ​ർദി​ച്ചു​വെ​ന്ന ചൂ​ണ്ടി​ക്കാ​ട്ടി ഗ​വാ​സ്ക​ർ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ഗ​വാ​സ്ക​റി​നെ​തി​രെ അ​സ​ഭ്യം പ​റ​യ​ൽ, സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി സ്നി​ഗ്ധ പ​രാ​തി ന​ൽ​കി​യി​രു​ന്നു. സ്നി​ഗ്ധ​യു​ടെ പ​രാ​തി​യി​ൽ ഗ​വാ​സ്ക​റി​നെ​തി​രെ ജാ​മ്യ​മി​ല്ല വ​കു​പ്പ് പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച രാ​വി​ലെ ക​ന​ക​ക്കു​ന്നി​ൽ വ​ച്ചാ​യി​രു​ന്നു ഗ​വാ​സ്കർ​ക്കു മ​ർ​ദ​ന​മേ​റ്റ​ത്. രാ​വി​ലെ എ​ഡി​ജി​പി​യു​ടെ മ​ക​ളെ​യും ഭാ​ര്യ​യെ​യും പ്ര​ഭാ​ത ന​ട​ത്ത​ത്തി​നാ​യി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​ത്തി​ൽ ക​ന​ക​ക്കു​ന്നി​ൽ കൊ​ണ്ടു​പോ​യി. തി​രി​കെ വ​രു​ന്പോ​ൾ വാ​ഹ​ന​ത്തി​ലി​രു​ന്നു സ്നി​ഗ്ധ ചീ​ത്ത​വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നെ എ​തി​ർ​ത്തു വ​ണ്ടി റോ​ഡി​ൽ നി​ർ​ത്തി​യ​തോ​ടെ മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച് സ്നി​ഗ്ധ മ​ർദി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ഗ​വാ​സ്ക​റും പ​രാ​തി ന​ൽ​കി​യി​രു​ന്നു.

error: Content is protected !!