പരിസ്ഥിതിലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി ; വന നിയമം അട്ടിമറച്ച് സര്‍ക്കാര്‍
പരിസ്ഥിതിലോല മേഖലയിൽ നിന്ന് തോട്ടങ്ങളെ ഒഴിവാക്കി ചട്ടം 300 പ്രകാരം മുഖ്യമന്ത്രി നിയമസഭയിൽ പ്രസ്താവന നടത്തി.നിലവിലെ വന നിയമങ്ങള്‍ അട്ടിമറിക്കപ്പെടുന്ന നടപടിയാണിത് . കേരള ഫോറസ്റ്റ് (വെസ്റ്റിംഗ് & മാനേജ്മെന്റ് ഓഫ് എക്കളോജിക്കലി ഫ്രെജൈല്‍ ലാന്റ്) ആക്ടിന്റെ പരിധിയില്‍ നിന്നും തോട്ടങ്ങളെ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ നിലവിലെ വന നിയമങ്ങൾ അട്ടിമറിക്കപ്പെടും. തോട്ടം മേഖലയിലെ പ്രശ്നങ്ങള്‍ പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റിട്ട. ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് പുതിയ സര്‍ക്കാര്‍ തീരുമാനം. പരിസ്ഥിതി ലോല നിയമത്തില്‍ നിന്നും നാണ്യവിളകളെ മുന്‍പ് ഒഴിവാക്കിയിരുന്നു. എന്നാല്‍ പുതിയ തീരുമാന പ്രകാരം എല്ലാ തരം തോട്ടങ്ങളേയും നിയമത്തില്‍ നിന്നൊഴിവാക്കിയിരിക്കുകയാണ്.