പിണറായില്‍ പട്ടികളെയും പൂച്ചകളെയും കയ്യും കാലും വെട്ടി തെരുവില്‍ തള്ളുന്നു : പോലീസ് അന്വേഷണം തുടങ്ങി

പിണറായില്‍ പട്ടികളെയും പൂച്ചകളെയും കയ്യും കാലും വെട്ടി തെരുവില്‍ തള്ളുന്നു. ഇവയില്‍ ചിലത് ചോര വാര്‍ന്ന് വഴിയില്‍ പിടഞ്ഞു ചത്തു. മറ്റ് ചിലത് ചത്ത് ജീവിക്കുന്നുമുണ്ട്. മൃഗ സ്‌നേഹികളെ ഏറെ വേദനിപ്പിക്കുന്ന ക്രൂരതക്ക് മറ്റ് ഉദ്ദേശലക്ഷ്യങ്ങളും ഉണ്ടെന്ന് പറയപ്പെടുന്നുണ്ട്.നേരത്തെ ജില്ലയില്‍ പലയിടത്തും സമാനമായ രീതിയില്‍ നായകളുടെ തലയറുത്ത നിലയില്‍ കണ്ടെത്തിയിരുന്നു.ഇത് ചില സംഘടനകള്‍ ആയുധ പരിശീലനം നടത്തുന്നതാണെന്ന ആരോപണവും ഉയര്‍ന്നു വന്നിരുന്നു.

ഓലയമ്പലം ടൗണിനടുത്ത് ഇന്നലെ രാവിലെ കാണപ്പെട്ട ഒരു പൂച്ചയുടെ  നാല് കാലുകളും വെട്ടിമാറ്റപ്പെട്ട നിലയിലായിരുന്നു.പൂച്ച പിന്നിട് പിടഞ്ഞു ചത്തു. ഇന്ന് രാവിലെ ആശുപത്രി റോഡില്‍ ചത്തു കിടന്ന പൂച്ചയുടെ ഒരു കാല് അറുത്ത് മാറ്റിയിരുന്നു. അക്രമിസംഘം പരിശീലനത്തിനായി ഇവയെ ഇരയാക്കിയതാണോ എന്നും സംശയിക്കുന്നവരുണ്ട്. ഏതാനും മാസം മുമ്പ് ഈ പരിസരങ്ങളില്‍ ഒന്നിലേറെ നായകളെ ഇതേരീതിയില്‍ കാലുകള്‍ അറുത്തുമാറ്റിയിരുന്നു. സംഭവം സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

 

error: Content is protected !!