പോലീസുകാരുടെ അടിമപണി: ഡി.ജി.പി.പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

ദാ​സ്യ​പ്പ​ണി​യി​ൽ സേ​ന​യി​ൽ അ​മ​ർ​ഷം പു​ക​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഡി​ജി​പി ലോ​ക​നാ​ഥ് ബെ​ഹ്റ പോ​ലീ​സ് സം​ഘ​ട​ന​ക​ളു​ടെ അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു. പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും പോ​ലീ​സ് ഓ​ഫീ​സ് അ​സോ​സി​യേ​ഷ​ന്‍റെ​യും യോ​ഗ​മാ​ണ് വി​ളി​ച്ചു ചേ​ർ​ത്ത​ത്. ഇ​ന്ന് രാ​വി​ലെ 10.30ന് ​പോ​ലീ​സ് ആ​സ്ഥാ​ന​ത്താ​ണ് യോ​ഗം. എ​സ്എ​പി ക്യാ​മ്പി​ലെ സം​ഘ​ട​നാ നേ​താ​ക്ക​ളെ​യും യോ​ഗ​ത്തി​ൽ വി​ളി​ച്ചി​ട്ടു​ണ്ട്.

എ​ഡി​ജി​പി സു​ധേ​ഷ് കു​മാ​റി​ന്‍റെ മ​ക​ൾ മ​ർ​ദി​ച്ചെ​ന്ന പോ​ലീ​സ് ഡ്രൈ​വ​റാ​യ ഗ​വാ​സ്ക​റു​ടെ പ​രാ​തി വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് സേ​ന​യി​ലെ ദാ​സ്യ​പ്പ​ണി​യി​ൽ സം​ബ​ന്ധി​ച്ച് പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന​വ​രു​ടെ പ​ട്ടി​ക ന​ൽ​ക​ണ​മെ​ന്ന് സം​ഭ​വ​ത്തി​ൽ ഇ​ട​പെ​ട്ട മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഡി​ജി​പി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ളു​ടെ ക​ണ​ക്കും ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പോ​ലീ​സു​കാ​രെ കൊ​ണ്ട് അ​ടി​മ​പ്പ​ണി ചെ​യ്യി​പ്പി​ക്കു​ന്നു​വെ​ന്ന് ആ​രോ​പ​ണ​ങ്ങ​ൾ നേ​ര​ത്തെ​യും ഉ​യ​ർ​ന്നി​രു​ന്നു. ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് അ​സോ​സി​യേ​ഷ​ൻ മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യി​രു​ന്നു

error: Content is protected !!