തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​രു​ണ്ട് : നിലപാട് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി

ആ​ലു​വ എ​ട​ത്ത​ല​യി​ലെ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ ബ​ന്ധ​മു​ള്ള​വ​രു​ണ്ടെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ആ​ലു​വ​ക്കാ​രെ​ല്ലാം തീ​വ്ര​വാ​ദി​ക​ളാ​ണെ​ന്ന് പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ആ​ലു​വ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്ക​ല്ലെ​ന്നും കൈ​യേ​റ്റം ചെ​യ്യ​പ്പെ​ടേ​ണ്ട വി​ഭാ​ഗ​മ​ല്ല പോ​ലീ​സ് എ​ന്നും മു​ഖ്യ​മ​ന്ത്രി ഇ​ന്ന് നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.

എ​ട​ത്ത​ല സ്വ​ദേ​ശി ഉ​സ്മാ​നെ പോ​ലീ​സ് മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ലാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. എ​ട​ത്ത​ല​യി​ലെ അ​ക്ര​മ​ത്തി​നു പി​ന്നി​ൽ തീ​വ്ര​വാ​ദ​സ്വ​ഭാ​വ​മു​ള്ള ചി​ല​രാ​ണെ​ന്നും അ​വ​രെ പ്ര​തി​പ​ക്ഷ​ത്തെ ചി​ല​ർ പി​ന്തു​ണ​യ്ക്കു​ന്നു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യാ​ഴാ​ഴ്ച നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു.

എ​ട​ത്ത​ല​യി​ൽ പോ​ലീ​സ് സം​ഘ​ർ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​കു​ക​യാ​യി​രു​ന്നി​ല്ല വേ​ണ്ട​ത്. സാ​ധാ​ര​ണ​ക്കാ​രു​ടെ നി​ല​യി​ലേ​ക്ക് പോ​ലീ​സ് താ​ഴാ​ൻ പാ​ടി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് സം​ഭ​വ​ത്തി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ക​ള​മ​ശേ​രി ബ​സ് ക​ത്തി​ക്ക​ൽ കേ​സി​ലെ പ്ര​തി​ക​ളും പ്ര​തി​ഷേ​ധ മാ​ർ​ച്ചി​ൽ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും ആ​ലു​വ സ്വ​ത​ന്ത്ര റി​പ്പ​ബ്ലി​ക്കാ​ണെ​ന്ന് ആ​രും ക​രു​ത​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തേ​സ​മ​യം ഇ​ന്ന് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് മു​ഖ്യ​മ​ന്ത്രി​യെ പ്ര​സം​ഗി​ക്കാ​ൻ സ്പീ​ക്ക​ർ ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു.

error: Content is protected !!