കണ്ണൂർ ചെറുകുന്നിൽ വാഹനാപകടം :യുവാവ് മരിച്ചു

കണ്ണൂർ പഴയങ്ങാടി റോഡിൽ ചെറുകുന്ന് വെള്ളരങ്ങി വളവിലാണ് വൈകിട്ട് അപകടം നടന്നത്. കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കൂത്ത്പറമ്പ് വേങ്ങാട് ജമീല മൻസിലിൽ ഫായിസ് (27) ആണ് മരിച്ചത്.

ഇയാൾ ഓടിച്ചിരുന്നKL 58C/8641 നമ്പർ വോക്സ് വാഗൺ കാറും KL 65F/5698 നമ്പര്‍ നാഷണൽ പെർമിറ്റ് ലോറിയുമാണ് കൂട്ടിയിടിച്ചത്.അപകടത്തിൽ ഫായിസ് തൽക്ഷണം മരണപ്പെട്ടു.ലോറി ഡ്രൈവർക്കും പരിക്കേറ്റു.

error: Content is protected !!