സിപിഎമ്മിന്റെ കൊടിമരത്തില്‍ ബിജെപിയുടെ കൊടി ; എസ്ഡിപിഐ പ്രവര്‍ത്തകന്‍ അറസ്റ്റില്‍

സിപിഎമ്മിന്റെ കൊടിമരത്തില്‍ ബിജെപിയുടെ കൊടി കെട്ടി രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ച കുറ്റത്തിന് എസ്ഡിപിഐ പ്രവര്‍ത്തകനായ ഷംനാദിനെ ചവറ തെക്കുംഭാഗം പൊലീസ് അറസ്റ്റ് ചെയ്തതു. ഇയാള്‍ ചവറയില്‍  ബോധപൂര്‍വം രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് പോലീസ് പറഞ്ഞു.സമീപത്തെ സിസിടിവിയില്‍ നിന്നും ഫോണ്‍കോളുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഷംനാദിനെ പോലീസ് പിടികൂടിയത്. രാഷ്ട്രീയ സംഘര്‍ഷമുണ്ടാക്കാനായിരുന്നു താന്‍ ഇത്തരത്തില്‍ ചെയ്തതെന്ന് പ്രതി പോലീസിനോട് സമ്മതിച്ചു.

തേവലക്കരയ്ക്ക് സമീപം ആലുംമൂട്ടില്‍ കെട്ടിയിരുന്ന ബിജെപിയുടെ കൊടി സിപിഎമ്മിന്റെ മാവിളമുക്കിലുള്ള കൊടിമരത്തില്‍ കെട്ടുകയായിരുന്നു. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. പുലര്‍ച്ചെ സമീപവാസികളാണ് ബിജെപിയുടെ കൊടി സിപിഎമ്മിന്റെ കൊടിമരത്തില്‍ കണ്ടത്.ഇവര്‍ തന്നെ സിപിഎം പ്രവര്‍ത്തകരെ വിവരം അറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ സിപിഎം പ്രവര്‍ത്തകര്‍ ബിജെപിക്കെതിരെ പ്രതിഷേധ പ്രകടനം നടത്താന്‍ ഒരുങ്ങുവെയാണ് പ്രതിയെ അറസ്റ്റു ചെയ്ത വിവരം പൊലീസ് പ്രവര്‍ത്തകരെ അറിയിച്ചത്.

error: Content is protected !!