കനത്ത മഴ; പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും, ഉരുൾപൊട്ടലിനും സാധ്യത,ജാഗ്രത മുന്നറിയിപ്പ്

ജൂണ്‍ 10 വരെ ശക്തമായ മഴയും ജൂണ്‍ 11ന് അതിശക്തമായ മഴയും ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. തുടര്‍ച്ചയായി മഴ ലഭിക്കുന്നതിനാല്‍, പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവയ്ക്കു കാരണമാകാമെന്നു സംസ്ഥാന അടിയന്തിരഘട്ട കാര്യനിര്‍വഹണ കേന്ദ്രം അറിയിച്ചു. കേന്ദ്ര ജല കമ്മീഷനും കേരളത്തിലെ നദികളില്‍ വെള്ളപ്പൊക്ക സാധ്യതയുണ്ട് എന്ന് അറിയിച്ചിട്ടുണ്ട്.

പുഴകളിലും തോടുകളിലും ജലനിരപ്പ് ഉയരുവാന്‍ സാധ്യതയുള്ളതിനാല്‍ പുഴകളിലും, ചാലുകളിലും, വെള്ളകെട്ടിലും മഴയത്ത് ഇറങ്ങരുതെന്ന ജാഗ്രതാ നിര്‍ദേശം നല്കി. മരങ്ങള്‍ക്കു താഴെ വാഹനം പാര്‍ക്ക് ചെയ്യാതിരിക്കുവാന്‍ ശ്രദ്ധിക്കണം. മഴ ശക്തമായിട്ടുള്ളതും, വെള്ളപ്പൊക്ക സാധ്യതയുള്ളതുമായ താലൂക്കുകളില്‍ അവശ്യമാണെങ്കില്‍ ദുരിതാശ്വാസ ക്യാംപുകള്‍ നടപടികള്‍ സ്വീകരിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി 7 മുതല്‍ രാവിലെ 7 വരെ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തണമെന്ന് കളക്ടര്‍ അറിയിച്ചു. ഇതു സംബന്ധിച്ച് പോലീസിന് നിര്‍ദേശം നൽകി.

ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത ഉ​ള്ള​തി​നാ​ൽ രാ​ത്രി ഏ​ഴു മു​ത​ൽ രാ​വി​ലെ ഏ​ഴു വ​രെ മ​ല​യോ​ര​മേ​ഖ​ല​യി​ലേ​ക്കു​ള്ള യാ​ത്ര പ​രി​മി​ത​പ്പെ​ടു​ത്ത​ണ​മെ​ന്ന് നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​നു നി​ർ​ദേ​ശം ന​ല്കി. ബീ​ച്ചു​ക​ളി​ൽ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ ക​ട​ലി​ൽ ഇ​റ​ങ്ങാ​തി​രി​ക്കു​വാ​ൻ ന​ട​പ​ടി​യെ​ടു​ക്കാ​ൻ ഡി​ടി​പി​സി​ക്കു നി​ർ​ദേ​ശം ന​ല്കി. മ​ല​യോ​ര മേ​ഖ​ല​യി​ലെ റോ​ഡു​ക​ൾ​ക്ക് കു​റു​കെ ഉ​ള്ള ചെ​റി​യ ചാ​ലു​ക​ളി​ലൂ​ടെ മ​ല​വെ​ള്ള പാ​ച്ചി​ലും ഉ​രു​ൾ​പൊ​ട്ട​ലും ഉ​ണ്ടാ​കു​വാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന​തി​നാ​ൽ ഇ​ത്ത​രം ചാ​ലു​ക​ളു​ടെ അ​രി​കി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തു​ന്ന​ത് അ​നു​വ​ദി​ക്കി​ല്ല.

error: Content is protected !!