മുന്‍പ്രാധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആശുപത്രിയില്‍

മുന്‍പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആശുപത്രിയില്‍. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് മെഡിക്കല്‍ സയന്‍സസിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നതെന്ന് സ്രോതസ്സുകളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.എെ റിപ്പോര്‍ട്ട് ചെയ്തു. അസുഖബാധിതനായി ഏറെക്കാലമായി പൊതുയിടങ്ങളില്‍നിന്നും രാഷ്ട്രീയത്തില്‍നിന്നും വിട്ടുനില്‍ക്കുകയാണ് വാജ്‌പേയി.

ബിജെപിയുടെ ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രിയാണ് വാജ്‌പേയി. ബിജെപിയില്‍ മതേതരത്വ മുഖമുള്ള ചുരുക്കം ചില നേതാക്കളില്‍ ഒരാളാണ് അദ്ദേഹം.

വാജ്‌പേയിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2009ലാണ് അദ്ദേഹത്തിന് സ്ട്രാക്ക് വന്നത്. ഇതേതുടര്‍ന്ന് ശരീരം തളര്‍ന്ന അദ്ദേഹത്തിന് സംസാരിക്കാന്‍ പോലും സാധിക്കില്ല. ഇതിനൊപ്പം അദ്ദേഹത്തെ അള്‍ഷിമേഴ്‌സും ഗുരുതരമായി അലട്ടുന്നുണ്ട്.

ബിജെപിയിലെ ഇപ്പോഴത്തെ നേതൃത്വത്തില്‍ ആരും തന്നെ വാജ്‌പേയിയെ തിരുഞ്ഞു നോക്കാറില്ല എന്നാണ് 2014ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. സജീവമായി നേതൃനിരയില്‍ ഇല്ലെങ്കിലും എല്‍.കെ. അദ്വാനി മാത്രമാണ് വല്ലപ്പോഴെങ്കിലും വാജ്‌പേയിയെ സന്ദര്‍ശിക്കാറുള്ളത്.

error: Content is protected !!