അർജന്റീന ആരാധകന്‍ ആറ്റിൽ ചാടി

ലോകകപ്പിൽ അര്‍ജന്റീന തോറ്റ വിഷമത്തിൽ യുവാവിന്റെ ആത്മഹത്യാശ്രമം. ആത്മഹത്യാക്കുറിപ്പ് എഴുതി വച്ചാണ് ഇയാൾ ആറ്റിലേക്ക് ചാടിയത്.

കോട്ടയം ആറ്റുമാനൂർ സ്വ​ദേശി ബിനുവാണ് ആറുമാനൂർ ആറ്റിലേക്ക്  ചാടിയത്. അർജന്റീനയുടെ കടുത്ത ആരാധകനായ ബിനു ഇന്നലത്തെ മത്സരത്തിന് ശേഷം വളരെ അസ്വസ്ഥതനായിരുന്നുവെന്ന് ഇയാളുടെ കൂട്ടുകാരും ബന്ധുകളും പറയുന്നു.

രാത്രി മുഴുവൻ ഇയാൾ ബഹളം വയ്ക്കുകയും പൊട്ടിക്കരയുകയും ചെയ്തിരുന്നു. അർജന്റീന വിജയിക്കും എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ബിനു. ഇനി എനിക്ക് ലോകത്തൊന്നും കാണാനില്ലെന്ന് ആത്മഹത്യാക്കുറിപ്പിൽ‌ ബിനു എഴുതിയിട്ടുണ്ട്.

error: Content is protected !!