അറക്കൽ ബീവി അന്തരിച്ചു.

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജ വംശമായ അറക്കൽ രാജവംശത്തിലെ നിലവിലെ ബീവിയും സാംസ്ക്കാരിക കേരളത്തിലെ ഉന്നത വ്യക്തിത്വങ്ങളിലൊരാളുമായ സുൽത്താൻ അറക്കൽ ആദിരാജാ സൈനബ ആയിശാബി (93) നിര്യാതയായി. കണ്ണൂർ തലശ്ശേരിയിലെ ചിറക്കരയിലുള്ള ആയിശ മഹലിൽ വെച്ചായിരുന്നു അന്ത്യം.

അറക്കൽ രാജവംശത്തിലെ മുപ്പത്തിയേഴാം ബീവിയായിരുന്ന മഹതി 2006 സെപ്തംബർ 27-നായിരുന്നു അധികാരമേറ്റത്. ദീർഘകാലമായി വാർദ്ധക്യസഹജമായ രോഗാവസ്ഥയിലായിരുന്ന ബീവി മക്കളുടെ സഹായ സഹകരണങ്ങളിലൂടെ ഭരണകാര്യങ്ങൾ മുന്നോട്ടു നീക്കുകയായിരുന്നു. അറക്കൽ രാജാക്കന്മാരുടെ അധികാര പരിധിയിലുണ്ടായിരുന്ന മുതവല്ലി സ്ഥാനം അലങ്കരിച്ചിരുന്ന മകൻ ആദിരാജാ മുഹമ്മദ് റാഫി ശ്രദ്ധേയനായിരുന്നു.

മക്കൾ: ആദിരാജ സഹീദ, ആദിരാജ സാദിഖ്, ആദിരാജ മുഹമ്മദ് റാഫി, ആദിരാജ ഷംസീർ, പരേതനായ ആദിരാജ റൗഫ്. ഖബറടക്കം വൈകുന്നേരം തലശ്ശേരി ഓടത്തിൽ പള്ളിയിൽ നടക്കും.

error: Content is protected !!