വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ ടി ഐ പ്രവേശനത്തിന് ഓണ്‍ലൈന്‍ പോര്‍ട്ടല്‍

2018 ലെ ഗവ.ഐ ടി ഐ പ്രവേശനത്തിനായി അപേക്ഷകള്‍ സ്വീകരിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ ഉദ്ഘാടനം തൊഴില്‍ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. 91 ഗവ.ഐ ടി ഐ കളിലായി 76 ട്രേഡുകളില്‍ പ്രവേശനം നേടുന്നതിനുള്ള അവസരമുണ്ട്. കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം ഉള്ള എന്‍ സി വി ടി മെട്രിക്, എന്‍ സി വി ടി നോണ്‍ മെട്രിക്, സി ഒ ഇ സ്ട്രീമികളിലും കേരള സര്‍ക്കാര്‍ അംഗീകാരമുള്ള എസ് സി വി ടി മെട്രിക്, എസ് സി വി ടി നോണ്‍ മെട്രിക്, പ്ലസ് ടു യോഗ്യതാ ട്രേഡുകള്‍ എന്നീ സ്ട്രീമികളിലും ഉള്‍പ്പെടുന്ന ട്രേഡുകളില്‍ യോഗ്യത അനുസരിച്ച് പ്രവേശനത്തിനായി അപേക്ഷിക്കാം.

അപേക്ഷകര്‍ പരമാവധി ഐ ടി ഐ കളില്‍ ലഭ്യമായ എല്ലാ സ്ട്രീമുകളിലും പെടുന്ന അഭിരുചിയുള്ള ട്രേഡുകള്‍ മുന്‍ഗണനാക്രമം അനുസരിച്ച് തെരഞ്ഞെടുത്ത് അപേക്ഷ സമര്‍പ്പിക്കുന്നത് പ്രവേശന സാധ്യത വര്‍ധിപ്പിക്കും. ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട്, അനുബന്ധ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം സംസ്ഥാനത്തെ ഏതെങ്കിലും ഒരു ഗവ: ഐ.ടി.ഐ യില്‍ നിശ്ചയിച്ചിട്ടുള്ള സമയപരിധിക്ക് മുന്‍പ് പരിശോധനയ്ക്കായി സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങേണ്ടതാണ്.

ഐ.ടി.ഐ കളില്‍ നേരിട്ടോ ട്രഷറി ചലാന്‍ മുഖേന 0230-00-എല്‍&ഇ-800-അദര്‍ റസീറ്റ്‌സ്-88- അദര്‍ ഐറ്റംസ് ശീര്‍ഷകത്തിലോ ഫീസ് ഒടുക്കാവുന്നതാണ്.അനുവദിച്ചിട്ടുള്ള നിശ്ചിത സമയപരിധിക്ക് മുന്‍പായി ഏതെങ്കിലും ഒരു ഗവ: ഐ.ടി.ഐ യില്‍ സമര്‍പ്പിച്ച് ഫീസ് ഒടുക്കി രസീത് വാങ്ങാത്ത അപേക്ഷകള്‍ അസാധുവായിരിക്കും.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ എസ്.എം.എസ് ലഭിക്കുന്ന യൂസര്‍ ഐ.ഡി,പാസ്സ് വേര്‍ഡ് എന്നിവ ഉപയോഗിച്ച് അപേക്ഷകന് അപേക്ഷയില്‍ തിരുത്തല്‍ വരുത്തുന്നതിനുള്ള അനുവാദം ഉണ്ടായിരിക്കും .ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അന്തിമ സമയപരിധി വരെ അതിനുള്ള അവസരം ലഭിക്കും.

പ്രവേശന കൗണ്‍സിലിംഗിന് യോഗ്യത നേടിയ അപേക്ഷകര്‍ പ്രവേശന സമയത്ത് യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ,ടി.സി ,ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കേണ്ടതാണ്.റാങ്ക് ലിസ്റ്റ് ,പ്രവേശന കൗണ്‍സിലിംഗ് തീയതി എന്നിവ അതാത് ഐ.ടി.ഐ കളുടെ നോട്ടീസ് ബോര്‍ഡ് വെബ്‌സൈറ്റ് എന്നിവിടങ്ങളിലും പത്രമാധ്യമങ്ങളിലും പരസ്യപ്പെടുത്തും.പ്രസ്തുത വിവരങ്ങള്‍ എസ്.എം.എസ് മുഖേനയും അപേക്ഷകരെ അറിയിക്കുന്നതായിരിക്കും.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിനായി സേവന ദാതാക്കളെ സമീപിക്കുന്ന അപേക്ഷകര്‍, പോര്‍ട്ടലില്‍ നിന്ന് ലഭ്യമാകുന്ന പ്രോസ്‌പെക്ടസ് / ഐ.ടി.ഐ-സ്ട്രീം-ട്രേഡ്‌ലിസ്റ്റ് എന്നിവ പരിശോധിച്ച അടിസ്ഥാനത്തില്‍ അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഐ.ടി.ഐ-സ്ട്രീം-ട്രേഡ്‌ലിസ്റ്റ് മുന്‍ഗണനാ ക്രമം അനുസരിച്ച് മുന്‍കൂട്ടി തയ്യാക്കുന്നത് അര്‍ഹമായ ട്രോഡുകള്‍ തന്നെ ലഭിക്കുന്നതിന് അവസരമൊരുക്കും.

പ്രവേശനവുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ www.itiadmissionskerala.org, www.det.kerala.gov.in ല്‍ ലഭിക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ ജൂണ്‍ 30 ന് വൈകിട്ട് 5 മണി വരെ പോര്‍ട്ടലില്‍ സമര്‍പ്പിക്കാം. അപേക്ഷകളും അനുബന്ധ രേഖകളും സഹിതം ഗവ.ഐ ടി ഐ കളില്‍ ഫീസ് ഒടുക്കേണ്ട അവസാന തീയതി ജൂലൈ മൂന്ന്.

സ്റ്റില്‍ ഫോട്ടോഗ്രാഫി കോഴ്‌സ്

സി ഡിറ്റില്‍ ആരംഭിക്കുന്ന ദൃശ്യമാധ്യമ കോഴ്‌സായ സര്‍ട്ടിഫിക്കറ്റ് ഇന്‍ ഡിജിറ്റല്‍ സ്റ്റില്‍ ഫോട്ടോഗ്രാഫിയുടെ റഗുലര്‍ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. അഞ്ച് ആഴ്ച ദൈര്‍ഘ്യമുള്ള കോഴ്‌സിന് എസ് എസ് എല്‍ സി പാസായവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍സി ഡിറ്റിന്റെ കണ്ണൂര്‍ റീജ്യണല്‍ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0497 2711910.

അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാര്‍ അംഗീകൃത എന്‍ ജി ഒ സര്‍ട്ടിഫിക്കറ്റോടുകൂടി ഗവ.ഐ ടി ഐ യും ഐ എം സി യും സംയുക്തമായി നടത്തുന്ന തൊഴിലധിഷ്ഠിത ക്യുഎ-ക്യുസി-എന്‍ഡിടി (മെക്കാനിക്കല്‍) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 30 വരെ അപേക്ഷിക്കാം. യോഗ്യത: ഡിപ്ലോമ/ബി ടെക്ക്(മെക്കാനിക്കല്‍, ഐ ടി ഐ – വെല്‍ഡര്‍/മെക്കനിക്കല്‍. ഫോണ്‍: 8129801537, 8304970276.

error: Content is protected !!