പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; അന്വേഷണം ക്രൈംബ്രാഞ്ചിന്
പൊലീസ് ഡ്രൈവറെ എഡിജിപിയുടെ മകള്‍ മര്‍ദ്ദിച്ച കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. എഡിജിപി ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് നേരിട്ട് മേൽനോട്ടം വഹിക്കും. ഗവാസ്ക്കറിന് 50,000 ചിക്ത സക്കായി പൊലീസ് വെൽഫയർ ഫണ്ടിൽ നിന്നും നൽകുമെന്ന് ഡിജിപി അറിയിച്ചു. ഗവാസ്ക്കറിന്റെ പരാതിയും എഡിജിപിയുടെ മകളുടെ പരാതിയും ക്രൈംബ്രാഞ്ചിന് കൈമാറും. അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
യൂണിറ്റ് മേധാവികളും അസോസിയേഷൻ പ്രതിനിധികളും ജീവനക്കാരുടെ പ്രതിനിധികളും ഉൾപ്പെടുന്ന സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ഉടൻ വിളിക്കും. ദാസ്യപ്പണിയെ കുറിച്ച് പരാതിയുണ്ടെങ്കിൽ കൗൺസിലുകൾ നടപടിയെടുക്കണം. ചില ഉന്നത ഉദ്യോഗസ്ഥരോടൊപ്പം താൽപര്യമില്ലാതെ ജോലി ചെയ്യുന്ന പൊലീസുകാരെ മടങ്ങാൻ അനുവദിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.