മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറിനെതിരെ പരാതിയുമായി എഡിജിപി

മകളുടെ മര്‍ദ്ദനമേറ്റ പൊലീസ് ഡ്രൈവര്‍ ഗവാസ്ക്കറിനെതിരെ  എഡിജിപി സുദേഷ് കുമാര്‍ ഡിജിപി ലോക്‌നാഥ് ബഹ്‌റയ്ക്ക് പരാതി നല്‍കി. ഗവാസ്‌ക്കറെ മകള്‍ മര്‍ദിച്ചെന്ന പരാതി അടിസ്ഥാനരഹിതമെന്നും സംഭവദിവസം ഗവാസ്‌ക്കര്‍ വാഹനം ഓടിച്ചത് അലക്ഷ്യമായെന്നും അങ്ങനെയാണ് പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു.
മകള്‍ക്കെതിരെ ഗവാസ്‌ക്കര്‍ പരാതി നല്‍കിയതിലൂടെ തന്നെ പൊതുജനമധ്യത്തില്‍ അവഹേളിക്കാനാണ് ശ്രമിക്കുന്നത്. തനിക്കു സുരക്ഷാഭീഷണിയുണ്ടെന്നും സുദേഷ്‌കുമാര്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

എഡജിപിയുടെ മകള്‍ തനിക്കെതിരെ നല്‍കിയ പരാതി വ്യാജമാണെന്ന് ആരോപിച്ച് ഗവാസ്ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.  ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിനോട് വിശദീകരണവും തേടിയിരുന്നു. ഗവാസ്ക്കറിനെതിരെ എഡിജിപിയുടെ മകള്‍ നല്‍കിയ പരാതിയില്‍ അടുത്ത മാസം നാല് വരെ ഗവാസ്ക്കറെ അറസ്റ്റ് ചെയ്യരുതെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് ഡയറി ഹാജരാക്കാനും നിര്‍ദ്ദേശമുണ്ട്.
error: Content is protected !!