നടി മേഘ മാത്യു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

യുവനടി മേഘ മാത്യു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു . മുളന്തുരുത്തി ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് സമീപം മറ്റൊരു വാഹനത്തില്‍ ഇടിച്ച് കാര്‍ തലകീഴായി മറിയുകയായിരുന്നു. സംഭവത്തില്‍ നിസ്സാര പരിക്കുകളോടെ നടി രക്ഷപ്പെടുകയായിരുന്നു. മേഘയുടെ കയ്യില്‍ ചെറിയൊരു ചതവ് മാത്രമേ പറ്റിയിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.

അപകടത്തിന് ശേഷം, ഒന്നര മണിക്കൂറോളം തല കീഴായി മറിഞ്ഞു കിടന്ന കാറില്‍ നിന്ന് പുറത്തു ഇറങ്ങാന്‍ കഴിയാതെ നടി കുടുങ്ങി കിടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത ഒരു മെക്‌സിക്കന്‍ അപാരത എന്ന ടോവിനോ തോമസ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുത്ത മേഘ മാത്യുവിന്റെ പുതിയ സിനിമ മെഗാ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന നീരാളിയാണ്. ഈ ചിത്രം അടുത്ത മാസം തീയേറ്ററുകളില്‍ എത്തും. ഇപ്പോള്‍ ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായി മലയാള സിനിമയില്‍ സജീവമാവുകയാണ് ഈ യുവ നടി.

error: Content is protected !!