കേരളത്തിൽ 45 വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ​ക്ക് നിരോധനം

മാ​യം ക​ല​ർ​ന്ന​താ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് 45 വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ​ക്കു സം​സ്ഥാ​ന​ത്തു ഭ​ക്ഷ്യ​സു​ര​ക്ഷാ ക​മ്മീ​ഷ​ൻ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തിയത്. ഭ​ക്ഷ്യ സു​ര​ക്ഷാ ക​മ്മീ​ഷ​ണ​ർ എം.​ജി. രാ​ജ​മാ​ണി​ക്ക്യം അ​റി​യി​ച്ചതാണിക്കാര്യം ഈ ​ബ്രാ​ൻ​ഡു​ക​ളി​ലെ വെ​ളി​ച്ചെ​ണ്ണ​യു​ടെ ഉ​ൽ​പാ​ദ​നം, സം​ഭ​ര​ണം, വി​ത​ര​ണം, വി​ൽ​പ്പ​ന എ​ന്നി​വ​യാ​ണ് നി​രോ​ധി​ച്ചി​ട്ടു​ള്ള​ത്.

കേ​ര മാ​ത, കേ​ര ന​ൻ​മ, വെ​ണ്‍​മ, കേ​ര സ​ന്പൂ​ർ​ണം, കേ​ര ചോ​യി​സ്, കേ​ര നാ​ളി​കേ​ര വെ​ളി​ച്ചെ​ണ്ണ ഗോ​ൾ​ഡ്, കേ​സ​രി, കേ​രം വാ​ലി, കേ​ര ന​ട്സ്, കേ​ര രു​ചി, കോ​ക്ക​ന​ട്ട് ടേ​സ്റ്റി, കേ​രാ​മൃ​തം, കേ​ര കൂ​ൾ, കേ​ര കു​ക്ക്, കേ​ര ഫൈ​ൻ, മ​ല​ബാ​ർ കു​റ്റ്യാ​ടി, ക​ഐം സ്പെ​ഷ​ൽ, ഗ്രാ​ൻ​ഡ് കൊ​ക്കോ, മ​ല​ബാ​ർ ഡ്രോ​പ്സ്, കേ​ര സു​പ്രീം, കേ​ര​ളീ​യ​നാ​ട്, കേ​ര സ്പെ​ഷ​ൽ, കേ​ര പ്യു​വ​ർ ഗോ​ൾ​ഡ്, അ​ഗ്രോ കോ​ക്ക​ന​ട്ട് ഓ​യി​ൽ, കു​ക്ക്സ് പ്രൈ​ഡ്, എ​സ്കെ​സ് ഡ്രോ​പ് ഓ​ഫ് നേ​ച്ച​ർ, ആ​യു​ഷ്, ശ്രീ​കീ​ർ​ത്തി, കേ​ൾ​ഡ, കേ​ര​ൾ കോ​ക്ക​ന​ട്ട് ഓ​യി​ൽ, വി​സ്മ​യ, എ​എ​സ് കോ​ക്ക​ന​ട്ട് ഓ​യി​ൽ, പി​വി​എ​സ് ത്രി​പ​തി പ്യു​വ​ർ, കാ​വേ​രി, കൊ​ക്കോ മേ​ൻ​മ, അ​ന്ന​പൂ​ർ​ണ നാ​ട​ൻ, കേ​ര ടേ​സ്റ്റി, കേ​ര വാ​ലി, ഫേ​മ​സ്, ഹ​രി​ത ഗി​രി, ഓ​റ​ഞ്ച്, എ​ൻ​കെ ജ​ന​ശ്രീ, കേ​ര നൈ​സ്, മ​ല​ബാ​ർ സു​പ്രീം, ഗ്രാ​ൻ​ഡ് കു​റ്റ്യാ​ടി, കേ​ര​ള റി​ച്ച് എ​ന്നീ വെ​ളി​ച്ചെ​ണ്ണ ബ്രാ​ൻ​ഡു​ക​ൾ​ക്കാ​ണ് നി​രോ​ധ​ന​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

2006 ലെ ​ഭ​ക്ഷ്യ സു​ര​ക്ഷാ ഗു​ണ​നി​ല​വാ​ര നി​യ​മം പാ​ലി​ക്കാ​ത്ത​വ​യാ​ണ് നിരോധിച്ച ബ്രാന്റുകൾ. നി​രോ​ധി​ക്ക​പ്പെ​ട്ട ഉ​ല്പ​ന്ന​ങ്ങ​ൾ സം​ഭ​രി​ക്കു​ന്ന​തും വി​ൽ​പ​ന ന​ട​ത്തു​ന്ന​തും കു​റ്റ​ക​ര​മാ​ണെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഉ​ല്പ​ന്ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച് വി​വ​ര​ങ്ങ​ൾ www.foodsaftey.Kerala.gov.in ല​ഭി​ക്കും.

error: Content is protected !!