വരാപ്പുഴ കസ്റ്റഡിമരണം : അന്വേഷണം സിപിഎമ്മിലേക്കും
വരാപ്പുഴയിൽ ശ്രീജിത്ത് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ അന്വേഷണം സിപിഎമ്മിലേക്കും. കേസുമായി ബന്ധപ്പെട്ട് വരാപ്പുഴ സിപിഎം ഏരിയാ സെക്രട്ടറി എം.കെ. ബാബുവിന്റെ മൊഴിയെടുത്തു.
ആലുവ പോലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് പ്രത്യേക അന്വേഷണസംഘം ബാബുവിന്റെ മൊഴിയെടുത്തത്. സിപിഎം പ്രതിപ്പട്ടിക തയാറാക്കിയെന്ന് പരാതിയിലാണ് മൊഴി രേഖപ്പെടുത്തിയത്.
ആലുവ റൂറൽ എസ്പിയായിരുന്ന എ.വി. ജോർജിനെ സിപിഎം സ്വാധീനിക്കാൻ ശ്രമിച്ചതായും ആരോപണങ്ങൾ ഉയർന്നിരുന്നു. കേസുമായി ബന്ധപ്പെട്ട് ജോർജിനെ സസ്പെൻഡ് ചെയ്തിരുന്നു. കൊലക്കേസിൽ ജോർജിന് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.
ശ്രീജിത്തിനെ സിപിഎം കുടുക്കിയതാണെന്ന് അമ്മ ശ്യാമള ആരോപിച്ചിരുന്നു. പ്രിയ ഭരതന്റെ നേതൃത്വത്തിലാണ് പ്രതിപ്പട്ടിക തയാറാക്കിയതെന്നും പ്രിയ ഭരതന്റെ വീട്ടിൽ ഗൂഢാലോചന നടന്നതെന്നും ശ്യാമള ആരോപിച്ചിരുന്നു.